
കോഴിക്കോട്: നികുതി വെട്ടിച്ച് വാഹനത്തില്‍ കടത്തുകയായിരുന്ന പ്രിന്ററുകള്‍ ജി എസ് ടി ഇന്റലിജന്‍സ് മൊബൈല്‍ സ്‌ക്വാഡ് പിടികൂടി. ഇന്‍വോയ്സ്, ഇ വെ ബില്‍ ഇല്ലാതെ കടത്തുകയായിരുന്ന വില കൂടിയ പ്രിന്ററുകളാണ് വാഹനപരിശോധനക്കിടെ പുതിയപാലത്ത് വെച്ച് പിടികൂടിയത്.

പന്ത്രണ്ടോളം പ്രിന്ററുകളായിരുന്നു നികുതി വെട്ടിച്ച് കടത്തിയത്. ഓരോന്നിനും ഒന്നര ലക്ഷത്തോളം വില വരും. പാക്കറ്റുകളില്‍ ബാച്ച് നമ്പര്‍, എം ആര്‍ പി തുടങ്ങിയവ പ്രിന്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന ചൈനീസ് നിര്‍മിത പ്രിന്ററുകളാണ് പിടിച്ചെടുത്തവ. പിന്നീട് കൊച്ചിയിലെ സ്ഥാപനം ഉടമസ്ഥാവകാശം ഏറ്റെടുത്തതിനെ തുടര്‍ന്ന് നികുതിയും പിഴയും ഉള്‍പ്പെടെ ജി എസ് ടി നിയമം 129 വകുപ്പ് പ്രകാരം 5,56,200 രൂപ ഈടാക്കി പ്രിന്ററുകള്‍ വിട്ടു കൊടുത്തു. പരിശോധനയില്‍ ഇന്റലിജന്‍സ് ഓഫീസര്‍ പ്രഭാത് കെ പി, അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍മാരായ ഗോപകുമാര്‍, ശശിധരന്‍ ഇല്ലത്ത്, ജീവനക്കാരനായ ഷാജി പങ്കെടുത്തു.
