Connect with us

Community

ലഹരിക്കെതിരെ പൊതു സമൂഹം ഉണരണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ചര്‍ച്ച

Published

on


ദോഹ: മാറുന്ന ലോകത്തിനു മാറാവ്യാധിയായി സമൂഹത്തെ കാര്‍ന്നു തിന്നുന്ന മാരക ലഹരിക്കെതിരെ സംഘടനാ രാഷ്ട്രീയ കക്ഷി ഭേദമന്യേ പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ലഹരിയില്‍ മയങ്ങുന്ന സമൂഹം എന്ന ശീര്‍ഷകത്തിലെ ടേബിള്‍ ടോക്ക് പരിപാടിയില്‍ ഖത്തറിലെ വിവിധ സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.

ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ലക്ത ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ ഫഹദ് ഖുര്‍ആന്‍ പാരായണം നടത്തി. ഖത്തറിലെ പ്രമുഖരും വിവിധ സംഘടനാ നേതാക്കളും ആവേശപൂര്‍വ്വം സംബന്ധിച്ച ടേബിള്‍ ടോക്കിലൂടെ ഉറക്കം കെടുത്തുന്ന സാമൂഹ്യ വിപത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുകയും വരും നാളുകളില്‍ കൂടുതല്‍ ജാഗ്രതയോടെ വരും തലമുറകള്‍ക്ക് താങ്ങാവുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചു പരിഹാര മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ആക്ടിങ് പ്രസിഡന്റ് സുബൈര്‍ വക്‌റ ഉദ്്ഘാടനം ചെയ്തു. അഡ്വ. നിസാര്‍ കൊച്ചേരി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ മുഹമ്മദ് യു, ഡോ. മുഹമ്മദ് ഈസ, അബ്ദുറഊഫ് കൊണ്ടോട്ടി, കെ കെ ഉസ്മാന്‍, ഷിബു അബ്ദുല്‍ റഷീദ്, ഡോ. റംഷാദ്, ഡോ. ഷാഫി, അബ്ദുല്‍ അസീസ്, അബ്ദുല്‍ ഹകീം, ഇ പി അബ്ദുറഹ്മാന്‍, മുഹമ്മദ് അലി, അഡ്വ. ജാഫര്‍ ഖാന്‍, യാസിര്‍, പി വി എ നാസിര്‍, മുഹമ്മദ് ഷാന്‍, ജാബിര്‍, യുസഫ് വണ്ണാറത്ത്, ശരീഫ് മേമുണ്ട, ഡോ. അബ്ദുല്‍ അഹദ് മദനി, നസീര്‍ നദ്വി തുടങ്ങിയവര്‍ സംസാരിച്ചു.

ആക്ടിങ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹാദി സ്വാഗതം ആശംസിച്ചു. അബുല്ലത്തീഫ് പുല്ലൂക്കര പ്രബന്ധവും ഹാഫിദ് മുഹമ്മദ് അസ്ലം ചര്‍ച്ചകളുടെ ഉപസംഹാരവും നിര്‍വ്വഹിച്ചു. മൂസ കടമേരി, ഫിറോസ് പി ടി, കുഞ്ഞാലിക്കുട്ടി, ഹസ്സന്‍ ടി കെ, അബ്ദുല്ല ഹുസൈന്‍, ഇസ്മായില്‍ വില്യാപ്പള്ളി, അഹമ്മദ് പാതിരിപ്പറ്റ, എഞ്ചിനിയര്‍ ശരീഫ്, മഹ്റൂഫ്, ഇഖ്ബാല്‍, സലാം ചീക്കൊന്ന്, മുഹമ്മദ് അലി, അന്‍വര്‍ അരീക്കോട്, യുസുഫ് വി എന്‍, ഷമീര്‍ പി കെ, അഷ്റഫ്, സലീം കണ്ണൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായ പരിപാടിയുടെ ആങ്കറിങ് മുഹമ്മദ് ലയിസ് നിര്‍വ്വഹിച്ചു.


error: Content is protected !!