ലഹരി; നിയമത്തിന്റെ പഴുതുകള്‍ അടക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് എസ് എസ് എഫ്

Web Desk
1 Min Read

കോഴിക്കോട്: വിദ്യാര്‍ഥികളിലും യുവജനങ്ങളിലും വ്യാപകമാകുന്ന ലഹരി ഉപയോഗം തടയുന്നതിന് ലഹരി വരുന്ന വഴികളെയും കണ്ണികളെയും മുറിച്ച് കളയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി
സി എന്‍ ജാഫര്‍ പറഞ്ഞു. കാലിക്കറ്റ് ടവറില്‍ നടന്ന എസ് എസ് എഫ് സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് കുറ്റവാളികള്‍ രക്ഷപ്പെടുന്നതാണ് ഇത്തരം സാമൂഹിക വിപത്തുകള്‍ വര്‍ധിക്കാന്‍ കാരണമെന്നും അതിനാല്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തി സര്‍ക്കാര്‍ നിയമത്തിലെ ദുര്‍ബലതകള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്ത കൗണ്‍സില്‍ ലഹരി നിര്‍മ്മാര്‍ജ്ജനത്തിനും ബോധവത്കരണത്തിനുമായി വിപുലമായ പദ്ധതികള്‍ രൂപപ്പെടുത്തി. കുടുംബം, കുട്ടികള്‍, പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, സ്‌കൂളുകള്‍, കാമ്പസ് എന്നിവ കേന്ദ്രീകരിച്ച് വ്യത്യസ്തമായ പരിപാടികള്‍ സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ നടക്കും.

- Advertisement -
Ad image

എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീന്‍ ഫാളിലി കൗണ്‍സിലില്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗങ്ങളായ എ പി മുഹമ്മദ് അശ്ഹര്‍, സി കെ റാശിദ് ബുഖാരി എന്നിവര്‍ കൗണ്‍സില്‍ നിയന്ത്രിച്ചു. സെക്രട്ടറിമാരായ ജാബിര്‍ സഖാഫി, സി ആര്‍ കെ മുഹമ്മദ്, എം ജുബൈര്‍ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!