Connect with us

Featured

ലോകത്തിലെ ഏറ്റവും മികച്ച 50 ദ്വീപുകളുടെ പട്ടികയില്‍ ഖത്തറിലെ പര്‍പ്പിള്‍ ദ്വീപും

Published

on


ദോഹ: ടാന്‍സാനിയയിലെ ഏകാന്ത ദ്വീപായ എംനെംബ മുതല്‍ തുര്‍ക്കിയിലെ ഈജിയന്‍ പറുദീസ ദ്വീപായ ബോസ്‌കാഡ വരെ നീളുന്ന വൈവിധ്യമാര്‍ന്ന ദ്വീപുകളുടെ പട്ടികയില്‍ ഖത്തറിലെ പര്‍പ്പിള്‍ ദ്വീപും. ലോകത്തിലെ ഏറ്റവും മികച്ച ദ്വീപുകളിലൊന്നായാണ് പര്‍പ്പിള്‍ ദ്വീപ് തിരഞ്ഞെടുക്കപ്പെട്ടത്.

ആഗോള ട്രാവല്‍ സൈറ്റായ ബിഗ് 7 ട്രാവലിന്റെ ‘ലോകത്തിലെ ഏറ്റവും മികച്ച 50 ദ്വീപുകളുടെ’ വാര്‍ഷിക പട്ടികയിലാണ് പര്‍പ്പിള്‍ ദ്വീപും ഉള്‍പ്പെട്ടത്. സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും സമാഹരിച്ച സ്‌കോറുകളും ബിഗ് 7 ട്രാവല്‍ എഡിറ്റോറിയല്‍ ടീമിന്റെ കാഴ്ചപ്പാടുകളും അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.

ഒരു കാലത്ത് ബഹ്റൈനുമായുള്ള വ്യാപാരത്തിനുള്ള താല്‍ക്കാലിക ക്യാമ്പ് സൈറ്റായിരുന്നു പര്‍പ്പിള്‍ ദ്വീപെന്നും ബി സി 2000 മുതല്‍ മത്സ്യത്തൊഴിലാളികളും മുത്തുവാരുന്ന മുങ്ങല്‍ വിദഗ്ധരും ഉപയോഗിച്ചിരുന്നതിനാലും ആകര്‍ഷകമായ ചരിത്രമുള്ള ദ്വീപാണിതെന്നും വെബ്‌സൈറ്റ് വിശദമാക്കുന്നു. ഖത്തറിലെ മറ്റുപല ദ്വീപുകളില്‍ നിന്നും വ്യത്യസ്തമായി പര്‍പ്പിള്‍ ദ്വീപ് മനുഷ്യനിര്‍മ്മിതമല്ലെന്നതാണ് കൗതുകം. മാത്രമല്ല വൈവിിധ്യമാര്‍ന്ന പക്ഷികളുടേയും കടല്‍ മൃഗങ്ങളുടേയും ആവാസ കേന്ദ്രം കൂടിയായിരുന്നു ഇവിടം.


error: Content is protected !!