

ദോഹ: ലുസൈല്‍ ട്രാം ശൃംഖലയുടെ ഓറഞ്ച് ലൈനിലെ ലുസൈല്‍ സെന്‍ട്രല്‍ ഏപ്രില്‍ ഒന്‍പത് ശനിയാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.

ലുസൈല്‍ ട്രാമിന്റെ പ്രിവ്യൂവിന്റെ ഭാഗമായി ആദ്യഘട്ടത്തിന്റെ ഭാഗമായി ആരംഭിച്ച ഓറഞ്ച് ലൈനിലെ മറ്റ് ആറ് സ്‌റ്റേഷനുകള്‍ക്കൊപ്പം ലുസൈല്‍ സെന്‍ട്രലും സേവന രംഗത്തുണ്ടാകും. മറീന, മറീന പ്രൊമെനേഡ്, യാച്ച് ക്ലബ്, എസ്പ്ലനേഡ്. എനര്‍ജി സിറ്റി സൗത്ത്, ലെഗ്‌തൈഫിയ എന്നീ സ്റ്റേഷനുകളാണ് ലുസൈല്‍ സെന്‍ട്രല്‍ കൂടാതെ ലുസൈല്‍ ഓറഞ്ച് ലൈന്‍ പ്രിവ്യൂ സ്റ്റേഷനുകളിലുള്ളത്.

ലുസൈല്‍ സെന്‍ട്രല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സമീപത്തെ റസിഡന്‍ഷ്യല്‍ ഏരിയകളിലും പ്ലേസ് വെന്‍ഡോ മാളിലും സേവനം ലഭ്യമാകും.

