ഇന്ത്യ സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തെ കീഴ്‌മേല്‍ മറിക്കുന്ന ഭരണകൂട ഭീകരതയ്ക്ക്

Web Desk
1 Min Read

ദോഹ: ചരിത്രത്തെ കീഴ്‌മേല്‍ മറിക്കുന്ന ഭരണകൂട ഭീകരതക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്ന് കെ എം സി സി ഖത്തര്‍ ബൗദ്ധിക വിഭാഗമായ ധിഷണയുടെ ഗവേഷണ പഠനസംഗമം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ യഥാര്‍ഥ ചരിത്രം പഠിക്കുന്നതും അറിയുന്നതും അവരെ അസ്വസ്ഥമാക്കുന്നുണ്ട്. അതുകൊണ്ടാണ് ചരിത്രസ്മാരകങ്ങളുടെ പേരുകള്‍ അടിക്കടി മാറ്റിക്കൊണ്ടിരിക്കുന്നത്. ശരിയായ ചരിത്രം പഠിക്കാനും അത് പ്രചരിപ്പിക്കാനും പ്രാപ്തരായ ടീമിനെ വളര്‍ത്തിയെടുക്കുകയാണ് ധിഷണയുടെ ലക്ഷ്യം.

city exchange

വടക്കെ ഇന്ത്യയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലാഡര്‍ ഫൗണ്ടേഷന്റെ വൈസ് പ്രസിഡണ്ടും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ മുഹമ്മദ് കോയ, സെക്രട്ടറി എം വി സിദ്ധീഖ് മാസ്റ്റര്‍, അഹമ്മദ് മൂസ്സ, സുബൈര്‍ ഹുദവി എന്നിവര്‍ പ്രസംഗിച്ചു.

കെ എം സി സി ഖത്തര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ അബ്ദുറഹീം സമാപന പ്രസംഗം നടത്തി. സമ്മാനദാനവും ധീ മൂന്നാം പതിപ്പിന്റെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഒരു വര്‍ഷം നീണ്ടുനിന്ന ഗവേഷണ പഠന കോഴ്‌സിന്റെ നാള്‍ വഴികള്‍ ഫെസിലിറ്റേറ്ററും എഴുത്തുകാരനുമായ ഷെരീഫ് സാഗര്‍ അവതരിപ്പിച്ചു.

ധിഷണ ചെയര്‍മാന്‍ ഇ എ നാസര്‍ അധ്യക്ഷത വഹിച്ചു.

- Advertisement -
Ad image

ധിഷണ മുന്‍ ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ താനൂര്‍, അനസ് സൈതലവി, കെ എച്ച് ഷഫീര്‍, പി പി സമദ്, എം പി ഇല്ല്യാസ് മാസ്റ്റര്‍, ഒ കെ മുനീര്‍, മുസ്തഫ മാസ്റ്റര്‍ വല്ലപ്പുഴ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ മുസമ്മില്‍ വടകര സ്വാഗതവും അക്കാദമിക് കോഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.

ഇജാസ് പുനത്തില്‍, സത്താറഹമ്മദ് നാട്ടിക, അബ്ദുറഹ്മാന്‍ ഹുദവി തൊടുപുഴ, പി പി ഫഹദ്, ജാബിര്‍ കൊയിലാണ്ടി, ഷുഹൈബ് കോട്ടക്കല്‍, സലീം ഏലായി, റഫീഖ് മങ്ങാട് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!