

കോഴിക്കോട്: മതപരവും ആശയപരവുമായി വിവിധ കാഴ്ചപ്പാടുകളുള്ളവരോടെല്ലാം മാന്യവും കുലീനവുമായ വ്യക്തിബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു ജമാഅത്തെ ഇസ്ലാമി അമീറായിരുന്ന ടി കെ അബ്ദുല്ലയെന്ന് ഡോ. ഹുസൈന് മടവൂര്‍. ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് ഡോ. ഹുസൈന് മടവൂര്‍ ടി കെ അബ്ദുല്ലയെ ഓര്‍ത്തെടുത്തത്. വശ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുടേയും സ്നേഹം അദ്ദേഹം പിടിച്ചുപറ്റിയെന്നും ഡോ. ഹുസൈന് മടവൂര്‍ വിശദീകരിക്കുന്നു.

ഡോ. ഹുസൈന് മടവൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ടി.കെ. അബ്ദുല്ലാ സാഹിബ് വ്യക്തി ബന്ധം കാത്തു സൂക്ഷിച്ച നേതാവ്
മതപരവും ആശയപരവുമായും വിവിധ കാഴ്ചപ്പാടുകളുള്ളവരോടെല്ലാം മാന്യവും കുലീനവുമായ വ്യക്തി ബന്ധം കാത്തു സൂക്ഷിച്ച് പോന്ന നേതാവായിരുന്നു ജമാഅത്തെ ഇസ്ലാമി അമീര്‍ ആയിരുന്ന ദിവംഗതനായ ടി.കെ.അബ്ദുല്ല സാഹിബ്.
ഗൗരവപരമായ വിഷയങ്ങള്‍ വളരെ സരസമായി അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്നു പ്രത്യേക കഴിവുണ്ടായിരുന്നു. വശ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുടെയും സ്നേഹം പിടിച്ച് പറ്റി. അത് കൊണ്ട് തന്നെ ബന്ധപ്പെട്ടവരെല്ലാം അദ്ദേഹത്തെ ഇഷ്ടപ്പെട്ടു.
പ്രഭാഷണ രംഗത്തും രചനയിലും ഏറെ ശ്രദ്ധേയമായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
പരേതന്റെ പരലോക മോക്ഷത്തിന്നായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുകയും ചെയ്യുന്നു.
ഡോ.ഹുസൈന് മടവൂര്‍
