

നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ഇന്ത്യ ജീവനക്കാരന്‍ പി വി സുരേഷിന്റെ ആത്മഹത്യയില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ റൂറല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് വൈഭവ് സക്‌സേനക്ക് നിവേദനം നല്‍കി.

പ്രസ്തുത പരാതിയിന്മേല്‍ ഒരാഴ്ചക്കക്കം അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആലുവ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു.

വി പി ജോര്‍ജ് (ഐഎന്‍ടിയുസി), എം പി പ്രദീപ്കുമാര്‍, എ. വി സുനി (ബിഎംഎസ്) എന്നിവരാണ് നിവേദനസംഘത്തില്‍ ഉണ്ടായിരുന്നത്.
