Entertainment
മികച്ച അഭിപ്രായങ്ങളുമായി പട്ടാപ്പകലിലെ കള്ളന്മാര്‍ മുന്നേറുന്നു
കൊച്ചി: ഒരു നഗരത്തിലെ രാത്രി നടക്കുന്ന കളവും അതിന് സമാനമായ മൂന്ന് കൂട്ടരുടെ കഥകളും തീര്‍ത്തും ഹാസ്യ രൂപേണ പറയുകയാണ് പട്ടാപ്പകല്‍. തീര്‍ത്തും ഫണ്‍ ഫാമിലി എന്റര്‍ടെയിനറായ ചിത്രം എസ് വി കൃഷ്ണശങ്കര്‍, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജിര്‍ സദഫ് സംവിധാനം ചെയ്യുന്നു. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറില്‍ എന്‍ നന്ദകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പി എസ് അര്‍ജുനാണ്.
എസ് വി കൃഷ്ണശങ്കര്‍, കിച്ചു ടെല്ലസ്, സുധി കോപ്പ, രമേഷ് പിഷാരടി, ജോണി ആന്റണി, ഗോകുലന്‍, ഫ്രാങ്കോ ഫ്രാന്‍സിസ്, പ്രശാന്ത് മുരളി, വിനീത് തട്ടില്‍, രഞ്ജിത്ത് കൊങ്കല്‍, രഘുനാഥ്, വൈശാഖ് വിജയന്‍, ഗീതി സംഗീത, ആമിന, സന്ധ്യ എന്നിവര്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ പട്ടേരിയും ജസ്സല്‍ സഹീറും സാജിര്‍ സദഫുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ജസ്സല്‍ സഹീര്‍ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ഷാന്‍ റഹ്‌മാനാണ് സംഗീതം ഒരുക്കുന്നത്. പി ആര്‍ ഒ: പി ശിവപ്രസാദ്.