NEWS
കാല്‍നട യാത്രക്കാരന്‍ മിനി ലോറിയിടിച്ച് മരിച്ചു
പറവൂര്‍: മിനി ലോറിയിടിച്ച കാല്‍നട യാത്രക്കാരന്‍ മരിച്ചു. അപകടം സംഭവിച്ചയുടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ മരിക്കുകയായിരുന്നു.
തട്ടാമ്പടി മുക്കണ്ണി വാഴത്തോട് മോഹന്‍ (67) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.10നാണ് അപകടം സംഭവിച്ചത്. വാഹനം നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. ആലങ്ങാട് പൊലീസ് കേസെടുത്തു. സംസ്‌കാരം പിന്നീട്.
Continue Reading