എക്‌സൈസ് റെയ്ഡില്‍ എം ഡി എം എയും കഞ്ചാവുമായി മൂന്നു പേര്‍ കസ്റ്റഡിയില്‍

Web Desk
1 Min Read

പറവൂര്‍: അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ജിമ്മി ജോസഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ പി പ്രമോദും പാര്‍ട്ടിയും പറവൂര്‍ മാഞ്ഞാലി പാലത്തിന് പടിഞ്ഞാറു വശത്ത് വച്ച് സ്വീഫ്റ്റ് കാറില്‍ കടത്തി കൊണ്ടുവരികയായിരുന്ന 37.8293 ഗ്രാം എം ഡി എം എയും 21 ഗ്രാം കഞ്ചാവുമായി മൂന്നുപേരെ പിടികൂടി.

city exchange

പറവൂര്‍ മാട്ടുപുറം സ്വദേശികളായ ശ്രാവണ്‍ (26), മുബാറക്ക് (26), സുഹൈല്‍ സുലൈമാന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. പല തവണകളായി ബാഗ്ലൂരില്‍ എം ഡി എം എ കടത്തി കൊണ്ടുവന്ന് മാഞ്ഞാലി, പറവൂര്‍ ഭാഗങ്ങളിലുള്ള കോളേജ് വിദ്യാര്‍ഥികളേയും യുവാക്കളേയും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിയിരുന്നതെന്നാണ് ചോദ്യം ചെയ്യലില്‍ അറിയാന്‍ കഴിഞ്ഞത്.

പാര്‍ട്ടിയില്‍ ഇന്‍സ്‌പെക്ടര്‍ പ്രമോദിനെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍ ജിനീഷ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേസ് എം എം അരുണ്‍ കുമാര്‍, ബസന്ത് കുമാര്‍, മഹേഷ്, ശ്രീകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രജിത്ത് ആര്‍ നായര്‍, ബദര്‍ അലി എന്നിവരും ഉണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!