നസീറുദ്ദീന്‍ അനുസ്മരണം: സിയാറത്ത് നടത്തി

Web Desk
1 Min Read

കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് വേളം പഞ്ചായത്തിലെ ശഹീദ് നസീറുദ്ദീന്റെ അഞ്ചാമത് ആണ്ടനുസ്മരണത്തോടനുബന്ധിച്ച് ഖബര്‍ സിയാറത്ത് നടത്തി. ജൂലായ് 16 തീവ്രവാദ വിരുദ്ധ ദിനമായാണ് യൂത്ത് ലീഗ് അനുസ്മരണ ദിനമായി ആചരിച്ചത്. പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേരാപുരം വലിയ ജുമുഅത്ത് പള്ളിയിലെ ഖബറിടത്തില്‍ പ്രാര്‍ഥന നടത്തി. കുറ്റ്യാടി മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ മന്‍സൂര്‍ ഇടവലത്ത്, ഇ.പി സലീം, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ടി.കെ. റഫീഖ് മാസ്റ്റര്‍ , ഫൈസല്‍.സി ,അജ്മല്‍ എം.പി , നസീറിന്റെ പിതാവ് അസീസ് ഹാജി, നാസര്‍ മേമി, പി.ടി അബ്ദുല്ല , യൂനുസ് പി.കെ, കപ്രത്ത് അബദുല്ല പങ്കെടുത്തു. നിഷാദ് ഫൈസി ബാവലി നേതൃത്വം നല്‍കി. 2016 ജൂലൈ 15നാണ് വേളം പുത്തലത്തെ യൂത്ത്‌ലീഗ്, എസ്.കെ.എസ്.എസ്.ഫ് പ്രവര്‍ത്തകനായിരുന്ന പുളിഞ്ഞോളി നസീറുദ്ദീനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്.

city exchange
Share This Article
Leave a Comment
error: Content is protected !!