ജാമ്യം നേടി മുങ്ങിയ സാമ്പത്തിക തട്ടിപ്പുകാരന്‍ പിടിയില്‍

Web Desk
1 Min Read

കോഴിക്കോട്: നടക്കാവ് പൊലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉള്‍പ്പെട്ട ശേഷം ജാമ്യം എടുത്ത് മുങ്ങി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ജോസഫ് വി സി (50) പിടിയിലായി.

city exchange

പുതിയ സാമ്പത്തിക തട്ടിപ്പിനായി തയ്യാറെടുക്കുന്നതിനിടെ
നടക്കാവ് സബ് ഇന്‍സ്‌പെക്ടര്‍മാരായ കൈലാസ് നാഥ് എസ് ബി, ശ്രീഹരി കെ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീകാന്ത് എം വി., ഹരീഷ് കുമാര്‍ ഇ, ലെനീഷ് പി. എന്നിവര്‍ ചേര്‍ന്ന് ബാംഗ്ലൂര്‍ നിന്നും പ്രതിയെ കോഴിക്കോട് എത്തിച്ച് പിടികൂടുകയായിരുന്നു. കോഴിക്കോട് എത്തിയ പ്രതി മറ്റൊരാളുടെ സഹായത്തില്‍ ഒരു പ്രമുഖ ഹോട്ടലില്‍ വ്യാജ വിലാസത്തില്‍ റൂമെടുത്ത് താമസിക്കുകയായിരുന്നു. പരാതിക്കാരനായ വില്ലി ജോസഫ് എന്നയാള്‍ക്ക് ബിസ്‌നസ് ആവശ്യത്തിന് 15 കോടി രൂപ നല്‍കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാളില്‍ നിന്ന് പല സമയത്ത് 32 ലക്ഷം രൂപ വരെ കൈപ്പറ്റിയത്. കേരളത്തിലെ പല ജില്ലകളിലും പ്രതി സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് സീശയിക്കുന്നുണ്ട്.

പ്രതിയെ കോഴിക്കോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. റിമാന്റു ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!