
- അഷറഫ് ചേരാപുരം
ബലിപെരുന്നാളിന്റെ ചരിത്രം മക്കയുമായി ബന്ധപ്പെട്ടതു തന്നെ. ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മാഈലിന്റെയും ചരിത്രം അയവിറക്കാതെ ത്യാഗത്തിന്റെ ബലിയോര്‍മകള്‍ പങ്കുവെക്കാതെ ഒരു ബലിപെരുന്നാളും കടന്നു പോവാറില്ല. എന്നാല്‍ ചരിത്രത്തിന്റെ ദശാസന്ധിയില്‍ മഹാമാരിക്കാലത്തെ ഒരു പെരുന്നാളുകൂടി നമ്മെ കടന്നു പോവുകയാണ്. ലോകമെമ്പാടുമുള്ള ലക്ഷോപലക്ഷം തീര്‍ഥാടകര്‍ മക്കയിലും മിനയിലും അറഫയിലും ഒത്തുകൂടേണ്ടിടത്ത് നിയന്ത്രിതരായ ആളുകള്‍ക്ക് മാത്രം പ്രവേശനം നല്‍കി 2021ലെ ഹജ്ജും കടന്നു പോകുന്നു.

കോവിഡ് മുടക്കിയ ഹജ്ജിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ മലയാളിയുടെ ചരിത്രത്തില്‍ മറ്റൊരു മഹാമാരിയുടെ ദുരന്ത കഥകള്‍ കൂടി തെളിഞ്ഞുവരും. മലബാറിന്റെ തീര്‍ഥാടനത്തെയും ഹജ്ജിനെയും മുടക്കിയ പ്ലേഗ് കാലം. പ്ലേഗും കോവിഡുപോലെ നീണ്ടകാലം ലോകത്തെ വിറപ്പിച്ച രോഗമാണ്. ചികിത്സാ സംവിധാനങ്ങളും സൗകര്യങ്ങളുമെല്ലാം ദുര്‍ലഭമായിരുന്ന അക്കാലത്ത് മനുഷ്യര്‍ പുഴുക്കളെപ്പോലെ മരിച്ചു വീണു. മൃതദേഹങ്ങള്‍ക്ക് മാന്യമായ സംസ്‌കാരമൊരുക്കാന്‍ പോലും കഴിയാത്ത കാലം.


ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഭരണം. പ്ലേഗ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും താണ്ഡവമാടുന്നു. തീര്‍ഥാടനങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ വിലക്കു വച്ചു. മലബാറിലെ മാപ്പിളമാര്‍ ബോംബെയിലെത്തി അവിടെ നിന്നും കപ്പലിലാണ് ജിദ്ദ തുറുഖത്തെത്തിയിരുന്നത്. പക്ഷെ ബോംബെയിലും മൈസൂരിന്റെ അതിര്‍ത്തിയിലുമെല്ലാം പ്ലേഗ് വ്യാപകം. ഇതോടെ ഹജ്ജ് യാത്ര അസാധ്യമായി. ഒരു തവണയല്ല, മൂന്നു വര്‍ഷമാണ് ഇങ്ങിനെ കടന്നു പോയത്. ചിറ്റഗോങ്ങ്, കറാച്ചി തുറമുഖങ്ങളിലെത്തിയാല്‍ ജിദ്ദയിലേക്ക് പോകാം. പക്ഷെ ഇത് മലബാറിലെ സമ്പന്നരായ മാപ്പിളമാര്‍ക്കു പോലും അസാധ്യം. അങ്ങിനെയിരിക്കെയാണ് 1899ല്‍ ആലിഹസന്‍ മരക്കാര്‍ എന്നയാളുടെ നേതൃത്വത്തില്‍ മലബാര്‍ കലക്ടര്‍ക്ക് ഒരു നിവേദനം നല്‍കുന്നത്. അന്നും പ്രമുഖമായിരുന്നൊരു തുറമുഖം മലബാറിലുണ്ടായിരുന്നു- ബേപ്പൂര്‍. അവിടെ നിന്നും ഹജ്ജിന് പോകാന്‍ സമ്മതം തരണമെന്നായിരുന്നു അഭ്യര്‍ഥന. കാര്യം ന്യായമായി തോന്നിയ കലക്ടര്‍ അനുവാദത്തിനായി മദിരാശി ഗവര്‍ണര്‍ക്കും അവിടുന്ന് അത് കല്‍ക്കത്തയിലെ ബ്രിട്ടീഷ് ആസ്ഥാനത്തേക്കും പോയി. പക്ഷേ ബ്രിട്ടീഷ് ആഭ്യന്തര വകുപ്പിന്റെ മറുപടി ആശാവഹായിരുന്നില്ല. ബ്രിട്ടീഷ് ഇന്ത്യയുടെ നാനാഭാഗത്തും പ്ലേഗ് മാഹാമാരി പടര്‍ന്നു പിടിച്ചിരിക്കയാണെന്നും മക്കയിലും മദീനയിലുമെല്ലാം ജനലക്ഷങ്ങല്‍ പങ്കെടുക്കുന്ന തീര്‍ഥാടനമാണ് നടക്കുന്നതെന്നും ഇവിടെ നിന്നൊരു രോഗി അവിടെ എത്തിയാല്‍ യൂറോപ്പ് മുഴുവന്‍ അതെത്താമെന്നുമായിരുന്നു മറുപടി. മാത്രമല്ല അറബ് ലോകത്ത് നമ്മള്‍ കുറ്റക്കാരാവുകയും ചെയ്യും. അതുകൊണ്ടി ഹജ്ജ് തീര്‍ഥാടന വിലക്ക് ഒഴിവാക്കാനാവില്ലെന്നായിരുന്നു കലക്ടര്‍ക്ക് കിട്ടിയ സന്ദേശം. പ്ലേഗിന് ശമനം വന്ന ശേഷമേ പിന്നീട് മലബാറില്‍ നിന്നും മാപ്പിളമാര്‍ക്ക് ഹജ്ജ് കര്‍ത്തിനായി പോകാന്‍ കഴിഞ്ഞുള്ളൂവെന്നാണ് ചരിത്രം. കാലമേറെ കടന്നുപോയി. നൂറ്റാണ്ടുകള്‍ പിന്നിട്ടു. അക്കാലത്തേതുപൊലൊരു മഹാാരിയുടെ നാളുകള്‍ വീണ്ടും വന്നെത്തി. രണ്ടു വര്‍ഷമായി ഹജ്ജിനുപോകാന്‍ നമുക്കെന്നല്ല ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും തീര്‍ഥാടകര്‍ക്ക് കഴിയാതെ പോയിരിക്കുന്നു. സൗകര്യങ്ങളും സുഖങ്ങളുമെല്ലാം ഏറെയുള്ള ലോകം. എല്ലാത്തിനും കഴിവുണ്ടെന്നഭിമാനിക്കുന്ന മനുഷ്യന്‍. എല്ലാം നിഷ്പ്രഭമായിരിക്കുമ്പോള്‍ ദൈവത്തില്‍ പൂര്‍ണമായി അര്‍പ്പിച്ച് നല്ലനാളെക്കായുള്ള പ്രാര്‍ഥനയില്‍ അല്ലാഹുവിനെ വാഴ്ത്തി തക്ബീര്‍ മുഴക്കുകയാണ് വിശ്വാസി.

