ടി.പി വധക്കേസ് പ്രതികളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു: കെ.കെ രമ എം.എല്‍.എ

Web Desk
1 Min Read

തിരുവനന്തപുരം: ടി.പി വധക്കേസ് പ്രതികളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കയാണെന്ന് ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎല്‍എയും കെ കെ രമ. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് വിഷയത്തില്‍ ഉത്തരം പറയേണ്ടത്. പാര്‍ട്ടിക്ക് വേണ്ടിയാണ് ടിപി വധക്കേസ് പ്രതികള്‍ പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ടാണ് പ്രതികളെ സിപിഎം സംരക്ഷിക്കുന്നതെന്ന് കെ കെ രമ പറഞ്ഞു. വിഷയം നിയമസഭയില്‍ ശക്തമായി ഉന്നയിക്കുമെന്നും എംഎല്‍എ പറഞ്ഞു. ടിപി കേസിലെ പ്രതികളുടെ പരോളുമായി ബന്ധപ്പെട്ട് നേരത്തെ ചോദിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
കോഴിക്കോട് രാമനാട്ടുകരയില്‍ നടന്നതടക്കം സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പരോളില്‍ കഴിയുന്ന മുഹമ്മദ് ഷാഫിയാണെന്ന് ആരോപണം ഉയരുകയാണ്.ഇത് പരിശോധിക്കാതെ മൗനം പാലിക്കുകയാണ് സര്‍ക്കാര്‍. ഷാഫിയുടെ പങ്ക് വെളിവാക്കുന്ന ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നിട്ടും കസ്റ്റംസ് റെയ്ഡും ചോദ്യം ചെയ്യലും ഉണ്ടായിട്ടും തടവുകാരന്‍ പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചോ എന്ന് ആഭ്യന്തരവകുപ്പ് അന്വേഷിക്കുന്നില്ല.

city exchange
Share This Article
Leave a Comment
error: Content is protected !!