

പയ്യന്നൂര്‍: ഐ എസ് ഡി സ്‌ക്കൂള്‍ 35-ാം വാര്‍ഷികത്തോടനുബന്ധിച്ച് മണ്‍മറഞ്ഞ സ്ഥാപാംഗങ്ങളായ ഡോ. കെ പി ഒ സുലൈമാന്‍, എന്‍ മഹമൂദ് ഹാജി, ഡോ. എസ് വി അബ്ദുല്‍ ഖാദര്‍, വി ദാവൂദ് ഹാജി, എം മുഹമ്മദ് കുഞ്ഞി, ഡോ. സി അബ്ദുല്‍ ഖാദര്‍, എ ജി അഹ്‌മദ്, വി സി അബ്ദുല്ല ഹാജി, അഡ്വ. എ വി എം അബ്ദുല്‍ ഖാദര്‍, മഹമൂദ് മൗലവി, എസ് എ പി ഹാഷിം ഹാജി, എ ബി അബ്ദുല്‍ ഖാദര്‍ ഹാജി, പ്രിന്‍സിപ്പാല്‍ ജോളി ജോസഫ് എന്നിവരുടെ ഛായാ ചിത്രങ്ങള്‍ ചെയര്‍മാര്‍ അശ്രഫ് ഗ്രാന്‍ഡ് തേജസ് അനാച്ഛാദനം ചെയ്തു.

ചടങ്ങില്‍ മക്കളും പേരക്കുട്ടികളുമായ ഡോ. ജസ്‌ന, ജുഗ്നു, നദീദ അബ്ദുല്‍ മജീദ്, ഡോ. ആയിഷ, അബ്ദുല്‍ ജലീല്‍, അയാസ് അഹമദ് എന്നിവരും സൊസൈറ്റി അംഗങ്ങളായ കെ പി മുഹമ്മദ് സഅദ്, എഞ്ചിനീയര്‍ ഷൗക്കത്തലി, ഡോ. പി വി അബൂബക്കര്‍, എം കെ തയ്യില്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, നസീം, ഷബീര്‍ ഖാദര്‍ കക്കുളത്ത്, പ്രിന്‍സിപ്പാല്‍ ടി പി സുരേഷ് പൊതുവാള്‍, വൈസ് പ്രിന്‍സിപ്പാല്‍ ദിവ്യ, ഷാ റിസാല്‍, അധ്യാപകര്‍ എന്നിവരും പങ്കെടുത്തു.
