എസ് എസ് എല്‍ വി 2 വിജയകരമായി വിക്ഷേപിച്ചു

Web Desk
1 Min Read

ശ്രീഹരിക്കോട്ട: ഐ എസ് ആര്‍ ഒയുടെ റോക്കറ്റ് എസ് എസ് എല്‍ വി 2 വിജയകരമായി വിക്ഷേപിച്ചു. തദ്ദേശ്ശീയമായി വികസിപ്പിച്ച ഹ്രസ്വ ദൂര മിസൈല്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങളെയാണ് റോക്കറ്റ് ബഹിരാകാശത്ത് എത്തിച്ചത്.

city exchange

രാവിലെ 9.18നായിരുന്നു വിക്ഷേപണം. ഐ എസ് ആര്‍ ഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ് 07, അമേരിക്കന്‍ കമ്പനി അന്റാരിസിന്റെ ജാനസ് 1, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നീ ഉപഗ്രഹങ്ങളെയാണ് എസ് എസ് എല്‍ വി ബഹിരാകാശത്ത് എത്തിച്ചത്.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയിലൂടെ 750ഓളം പെണ്‍കുട്ടികള്‍ വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ് ആസാദി സാറ്റ് 2. 34 മീറ്റര്‍ ഉയരവും രണ്ട് മീറ്റര്‍ വ്യാസവുമുള്ള എസ് എസ് എല്‍ വിയുടെ ഭാരം 120 ടണ്ണാണ്. 500 കിലോഗ്രാം ഭാരമുള്ള ഒരു ഉപഗ്രഹത്തെ 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ സ്ഥാപിക്കാനുള്ള ശേഷിയുണ്ട് എസ് എസ് എല്‍ വിക്ക്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

TAGGED:
Share This Article
Leave a Comment
error: Content is protected !!