

ചെന്നൈ: മഴക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ഡി എം കെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് ഒരു കോടി രൂപ സഹായം നല്കുമെന്ന പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പമുണ്ടെന്നും നമുക്ക് മാനവികത ഉള്‍ക്കൊണ്ട് അവരെ സഹായിക്കാം’ എന്നുമാണ് സ്റ്റാലിന്‍ ഇംഗ്ലീഷിലും തമിഴിലുമായി പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറയുന്നത്.
With our brethren in Kerala affected by torrential rains and floods, DMK Charitable Trust donates 1 crore INR for the efforts undertaken to alleviate their suffering. Let's embrace humanity and support them in this time of need. #KeralaFloods pic.twitter.com/7jATjJGZiA
— M.K.Stalin (@mkstalin) October 18, 2021

നേരത്തെ തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയും കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്തിലാണ് ദലൈലാമ കേരളത്തിനൊപ്പമാണെന്ന് പ്രഖ്യാപിച്ചത്.
സര്‍ക്കാറും ബന്ധപ്പെട്ട വകുപ്പുകളും ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണെന്നറിയാമെന്നും കേരളത്തോടുള്ള തന്റെ ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ദലൈലാമ ട്രസ്റ്റില്‍ നിന്ന് ഒരു തുക സംഭാവനയായി വാഗ്ദാനം ചെയ്യുന്നു എന്നാണ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ ദലൈലാമ പറഞ്ഞത്.

