സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബൈക്ക് റാലി നടത്തി

Web Desk
1 Min Read

ആലുവ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ബി ജെ പി നെടുമ്പാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുധീഷ് ചൊവ്വരയുടെ നേതൃത്വത്തില്‍ ഹര്‍ഘര്‍ തിരംഗ ബൈക്ക് റാലി ബി ജെ പി നെടുമ്പാശ്ശേരി മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട് ഫ്‌ളാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

നെടുമ്പാശ്ശേരി മണ്ഡലത്തിലെ തുരുത്ത് മഹിളാലയം പാലത്തില്‍ നിന്ന് ആരംഭിച്ച് ചെങ്ങമനാട് ശ്രീമൂലനഗരം, കാഞ്ഞൂര്‍, നെടുമ്പാശ്ശേരി പഞ്ചായത്തുകളിലുടെ സഞ്ചരിച്ചു ദേശം കവലയില്‍ സമാപന സമ്മേളനം യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനില്‍ ദിനേശ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ദേശീയ പതാകയുമേന്തിയ 100ഓളം ബൈക്കുകള്‍ പങ്കെടുത്ത യാത്രക്ക് പാര്‍ട്ടി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സി സുമേഷ്, വി വി ഷണ്മുഖന്‍, ലത ഗംഗാധരന്‍, എം എന്‍ ഗോപി ബാബു കരിയാട്, എ കെ അജി, ടി വി ബിജു, സരിത ഹരി, കമലം ടീച്ചര്‍, ബിനു വൈപ്പ് മഠം, ഷാജി വി പി, മധുസൂധനന്‍, പി ആര്‍ രഘു, പി ആര്‍ പ്രസന്ന കുമാര്‍, എ വി ഏലിയാസ്, സുനില്‍ കൊട്ടുക്കല്‍, വിനോദ് വി സി, കണ്ണന്‍ തുരുത്ത്, വിഷ്ണുപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!