

അങ്കമാലി: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം അങ്കമാലി എം പി ഓഫീസില്‍ ആഘോഷിച്ചു. ചടങ്ങില്‍ ബെന്നി ബഹനാന്‍ എം പി ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

മുന്‍ എം എല്‍ എ പി ജെ ജോയ്, ഡി സി സി സെക്രട്ടറി പി വി സജീവന്‍, കോണ്‍ഗ്രസ് അങ്കമാലി മണ്ഡലം പ്രസിഡന്റ് അന്റൂ മാവേലി, വാര്‍ഡ് കൗണ്‍സിലര്‍ സിനി ടീച്ചര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബിന്‍ എന്നിവര്‍ പ്രസംഗിച്ചു. സമൂഹത്തിന്റെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.
