‘എന്റെ ഗുരു, പരിശീലകന്‍, വിടപറഞ്ഞ ഒ.എം നമ്പ്യാരുടെ ഓര്‍മകള്‍ പങ്കുവച്ച് പി.ടി ഉഷ

Web Desk
1 Min Read

കോഴിക്കോട്: അന്തരിച്ച പ്രശസ്ത കായിക പരിശീലകന്‍ ഒ.എം നമ്പ്യാരുടെ ഓര്‍മകള്‍ പങ്കുവച്ച് അദ്ദേഹത്തിന്റെ പ്രിയ ശിഷ്യ പി.ടി ഉഷ. ഫേസ്ബുക്ക് കുറിപ്പിട്ടു. ‘എന്റെ ഗുരു, പരിശീലകന്‍, അദ്ദേഹത്തിന്റെ വിയോഗം ഒരിക്കലും നികത്താനാകില്ല. അതെന്നില്‍ വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നത്. എന്റെ ജീവിതത്തില്‍ അദ്ദേഹം വഹിച്ച പങ്ക് വാക്കുകളിലൊതുക്കാന്‍ കഴിയുന്നതല്ല, ഞങ്ങള്‍ ഒ.എം നമ്പ്യാര്‍ സാറിനെ മിസ് ചെയ്യും’.1984ല്‍ ലോസ്ഏഞ്ചല്‍സിലെ ഒളിമ്പിക്സില്‍ പി.ടി ഉഷയുടെ പരിശീലകനായിരുന്നു ഒ.എം നമ്പ്യാര്‍. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പി.ടി ഉഷയുടെ പരിശീലകന്‍ എന്ന നിലയിലാണ് അദ്ദേഹം കൂടുതല്‍ പ്രശസ്തനായത്. 1986ല്‍ രാജ്യം പത്മശ്രീയും കായികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് 2021ല്‍ ദ്രോണാചാര്യ അവാര്‍ഡും നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!