
ദോഹ :

ഖത്തറില്‍ എത്തിയ MSF സംസ്ഥന പ്രസിഡന്റ് പികെ നവാസ് , ഖത്തര്‍ കെഎംസിസിയുടെ പ്രഥമ സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം കണ്‍വീനര്‍ ജപ്പാന്‍ സൈതലവിക്കും കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സ്വികരണം നല്‍കി. ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഈസയുടെ അധ്യക്ഷതയില്‍ അബുഹമൂറിലെ നാസ് ഗ്രില്‍സ് & റെസ്റ്റാറ്റാന്റില്‍ ശനിയാഴ്ച രാത്രി 8 മണിക്ക് നടന്ന പരിപാടി പി.കെ നവാസ് ഉല്‍ഘാടനം നിര്‍വഹിച്ചു. ജപ്പാന്‍ സൈദലവി, സലിം നലകത്ത്, കോയ കൊണ്ടോട്ടി , അബ്ദുല്‍ റഷീദ് തിരൂര്‍, പിടി ഫിറോസ്, സവാദ് വെളിയങ്കോട്, തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ
ഗ്രാഫര്‍ മദനി വളാഞ്ചേരിയെ ചടങ്ങില്‍ ആദരിച്ചു ജില്ലയിലെ സീനിയര്‍ കെഎംസിസി നേതാക്കള്‍, മണ്ഡലം പ്രസിഡണ്ട് , ജനറല്‍ സെക്രട്ടറി, ട്രഷറര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭാരവാഹികളായ സലാം വണ്ടൂര്‍ , ബഷീര്‍ ചേലേബ്ര, മുഹമ്മദ് ലയിസ് കുനിയില്‍ , മജീദ് പുറത്തൂര്‍ പരിപടികള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി സ്വാഗതവും, റഫീഖ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

