

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റേയും ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി മാനേജ്ഡ് ബിസിനസിന്റേയും നേതൃത്വത്തില്‍ ഗ്ലോബല്‍ ഓണര്‍ മാനേജര്‍ പ്രോഗ്രാം (ജി ഒ എം പി) സംഘടിപ്പിച്ചു. ജി ഒ എം പി ഡയറക്ടര്‍ പ്രൊഫ. പരിമള്‍ മെര്‍ച്ചന്റ്, പ്രൊഫ. സനീഷ് ദലാല്‍, പ്രൊഫ. അനില്‍ മേനോന്‍ എന്നിവര്‍ പങ്കെടുത്തു. കെ എം എ പ്രസിഡന്റ് എ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹോണററി സെക്രട്ടറി ദിലീപ് നാരായണന്‍, ജോയിന്റ് സെക്രട്ടറി അനില്‍ വര്‍മ എന്നിവര്‍ സംസാരിച്ചു.

നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തലുകളിലൂടേയും പുതിയ കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നിടത്ത് കുടുംബ ബിസിനസുകളുടെ നിലനില്‍പ്പുകള്‍ ദീര്‍ഘിപ്പിക്കാനാവുമെന്ന് പ്രൊഫ. പരിമള്‍ മെര്‍ച്ചന്റ് പറഞ്ഞു. മുതിര്‍ന്നവരുടെ പരിചയവും പുതിയവരുടെ സാധ്യതകള്‍ തേടലും ബിസിനസുകളെ പുതിയ തലത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാങ്ക് വായ്പയുടെ കാര്യത്തില്‍ പലരും അഭിമന്യുവിനെ പോലെ അകത്തേക്ക് പോയി തിരികെ വരാനാവാതെ ഉള്‍പ്പെട്ടുപോകാറുണ്ട്. അക്കാര്യത്തില്‍ കൃത്യമായ ശ്രദ്ധ വേണമെന്ന് പ്രൊഫ. അനില്‍ മേനോന്‍ പറഞ്ഞു.
സ്ഥാപനത്തിന്റെ മാനേജ്മെന്റ് എങ്ങനെയെന്ന് അറിഞ്ഞിരിക്കുന്നതെന്നതിനോടൊപ്പം മുഴുവന്‍ സമയവും ചെലവഴിക്കുകയും ഓഫിസിലെ എല്ലാ കാര്യങ്ങളിലും ഉത്തരവാദിത്വം നിര്‍വഹിക്കുകയും ചെയ്യുന്നതിന് പകരം തങ്ങളുടെ ബിസിനസ് ഉത്തരവാദിത്വം മനസ്സിലാക്കുകയും വേണമെന്ന് പ്രൊഫ. സലീഷ് ദലാല്‍ ഓര്‍മപ്പെടുത്തി.
കേരള മാനേജ്‌മെന്റ് അസോസിയേഷന്റേയും ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി മാനേജ്ഡ് ബിസിനസിന്റേയും നേതൃത്വത്തില്‍ ഫാമിലി മാനേജ്ഡ് ബിസിനസ് നടത്തുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് കോഴ്‌സ് സംഘടിപ്പിക്കുന്നു. ഓരോ മാസവും ഒന്നര ദിവസം വീതം നടക്കുന്ന കോഴ്‌സില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ 9072775588 എന്ന മൊബൈല്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

