കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാന്‍സ്പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്ഷോര്‍

Web Desk
2 Min Read

കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാന്‍സ്പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്ഷോര്‍ ഓര്‍ത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25കാരന്‍ എന്‍ജിനീയറിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്ത്യയിലുടനീളം ഇത്തരം 15ല്‍ താഴെ മാത്രം ശസ്ത്രക്രിയകളെ ഇതുവരെ നടന്നിട്ടുള്ളൂ.

city exchange

ഒരു മനുഷ്യ മെനിസ്‌കസ് എന്നത് വളരെ വിരളമായി മാത്രം ലഭിക്കുന്ന ഒന്നാണ്. അത് സാധാരണ മരണശേഷം വൈദ്യശാസ്ത്രത്തിന് ശരീരം ദാനം ചെയ്യാന്‍ തീരുമാനിച്ച വ്യക്തികളില്‍ നിന്നാണ് ലഭിക്കുക. രോഗിയുടെ കുടുംബത്തിന്റെ നേതൃത്വത്തില്‍ ഇത് സംഭരിച്ചതിന് ശേഷം 2023 ജൂണ്‍ 20ന്, ഓര്‍ത്തോപീഡിക്സ് ഡയറക്ടറും ജോയിന്റ് റീപ്ലേസ്മെന്റ് ആന്റ് സ്പോര്‍ട്സ് മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റ് സീനിയര്‍ കണ്‍സള്‍ട്ടന്റും എച്ച് ഒ ഡിയുമായ ഡോ. ജേക്കബ് വറുഗീസും അദ്ദേഹത്തിന്റെ ടീമും ചേര്‍ന്ന് ശസ്ത്രക്രിയ വിജയകരമായി നടത്തി.

25 വയസ്സുള്ള യുവാവില്‍ ഇത്തരമൊരു ശസ്ത്രക്രിയ നടത്തിയതില്‍ അഭിമാനമുണ്ടെന്ന് വിപിഎസ് ലേക്ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള പറഞ്ഞു. 20 വര്‍ഷത്തെ ചരിത്രത്തില്‍ നിരവധി നൂതന ചികിത്സകളിലും ശസ്ത്രക്രിയകളിലും ലേക്ഷോറിന്റെ മുന്നേറ്റം അഭിമാനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

യഥാര്‍ഥ മെനിസ്‌കസിന്റെ സ്വാഭാവിക ഘടനയും പ്രവര്‍ത്തനവും എത്രത്തോളം അനുകരിക്കാനാകും എന്നതാണ് ഈ ശസ്ത്രക്രിയയുടെ വിജയത്തിന്റെ അടിസ്ഥാനം. ഇത് രോഗികളെ ചലനശേഷി വീണ്ടെടുക്കാനും സജീവവും വേദനരഹിതവുമായ ജീവിതം നയിക്കാനും സഹായിക്കുന്നു. കാല്‍മുട്ട് ജോയിന്റ് പ്രശ്നങ്ങളുള്ളവര്‍ക്ക് ദീര്‍ഘകാല ആശ്വാസം ലഭിക്കുന്നതിനുള്ള സാധ്യതയാണ് മനുഷ്യ മെനിസ്‌കസ് മാറ്റിസ്ഥാപിക്കുന്നതിലൂടെ ലഭിക്കുക.

കൃത്രിമ ബദലുകളുടെ ദീര്‍ഘകാല ഗുണമേന്മയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണമാണ് ഈ ചെറുപ്പക്കാരനായ രോഗിയില്‍ ഒരു മനുഷ്യ മെനിസ്‌കസ് ഉപയോഗിക്കാനുള്ള തീരുമാനമെടുത്തത്. മെനിസ്‌കസ് പരിക്കുകളുള്ള രോഗികള്‍ക്ക് തരുണാസ്ഥി തകരാറിലാകാനുള്ള സാധ്യതയുണ്ട്, ഇത് കാല്‍മുട്ടിലെ ഓസ്റ്റിയോ ആര്‍ത്രൈറ്റിസിലേക്ക് പുരോഗമിക്കും. ഇത് നിരന്തരമായ വേദനയ്ക്കും അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനും ഇടയാക്കും. തരുണാസ്ഥി കേടുപാടുകള്‍ കൂടുതല്‍ സംഭവിക്കുന്നത് തടയാന്‍ മെനിസ്‌കസ് റിപ്പയര്‍ ചികിത്സയാണ് സാധാരണ സ്വീകരിക്കുക നല്ലത്. പക്ഷേ ചില പരിക്കുകള്‍ പരിഹരിക്കാനാകാത്തതാണ്. പ്രത്യേകിച്ചും രോഗികള്‍ വൈകി ചികിത്സ തേടുകയാണെങ്കില്‍. അത്തരം സന്ദര്‍ഭങ്ങളില്‍ മെനിസ്സെക്ടമി (മെനിസ്‌കസിന്റെ ഒരു ഭാഗം നീക്കം ചെയ്യുന്നത്) എന്ന ഇത്തരം ശസ്ത്രക്രിയ നടത്തും.

ഈ നൂതന ശസ്ത്രക്രിയ മെനിസ്‌കസ് പരിക്കുകള്‍ നേരിടുന്ന വ്യക്തികള്‍ക്ക് പ്രായോഗിക പരിഹാരം നല്‍കുന്നു. ഈ ശസ്ത്രക്രിയായുടെ പ്രാഥമിക ലക്ഷ്യം ജോയിന്റ് സ്റ്റെബിലിറ്റി വര്‍ധിപ്പിക്കുക, ഘര്‍ഷണം കുറയ്ക്കുക, ആത്യന്തികമായി കേടുപാടുകള്‍ സംഭവിച്ചതോ നഷ്ടപ്പെട്ടതോ ആയ മെനിസ്‌കസ് ആരോഗ്യമുള്ള മനുഷ്യ മെനിസ്‌കസ് മാറ്റിവയ്ക്കുന്നതിലൂടെ രോഗികളുടെ മൊത്തത്തിലുള്ള ജീവിത നിലവാരം ഉയര്‍ത്തുക എന്നിവയാണ്.

മുന്‍കാലങ്ങളില്‍ ശസ്ത്രക്രിയ ചെലവേറിയതായിരുന്നു, മെനിസ്‌കസ് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടിവന്നിരുന്നു. എന്നിരുന്നാലും, ഇത് നിലവില്‍ ഇന്ത്യയിലെ കാഡവെറിക് ലാബുകളില്‍ ലഭ്യമാണ്.

TAGGED:
Share This Article
Leave a Comment
error: Content is protected !!