ആലുവയില്‍ വാഹനപകടത്തില്‍ മാധ്യമ പ്രവര്‍ത്തക ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്

Web Desk
1 Min Read

ആലുവ: വാഹനാപകടങ്ങളില്‍ മാധ്യമ പ്രവര്‍ത്തക ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്. യു സി കോളജിന് സമീപം സ്‌കൂട്ടറില്‍ കാറിടിച്ച് ആലുവയിലെ മാധ്യമ പ്രവര്‍ത്തകയായ എസ് എന്‍ പുരം കാട്ടുപറമ്പില്‍ വീട്ടില്‍ ബാബുവിന്റെ ഭാര്യ ജിഷ (50)ന് പരിക്കേറ്റു.

city exchange

ആലുവ മറിയ പടിയില്‍ ബൈക്ക് മറിഞ്ഞു ആലങ്ങാട് വെള്ളുരിപാടം വീട്ടില്‍ ലാലുവിന്റെ മകന്‍
ആദിത്ത് കൃഷ്ണ (24) ബാങ്ക് ജംഗ്ഷനില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിമുട്ടി ചളിക്കവട്ടം വാവ്ക്കാട് വീട്ടില്‍ ഉണ്ണിയുടെ മകന്‍ നവീന്‍ (29), കടുങ്ങല്ലൂരില്‍ ബൈക്ക് മറിഞ്ഞ് കടുങ്ങല്ലൂര്‍ വെള്ളുകുഴി വീട്ടില്‍ ഷംസുദ്ദീന്‍ (70), ആലങ്ങാട് ബൈക്ക് മറിഞ്ഞ് നീറിക്കോട് കൃഷ്ണലീലാ വീട്ടില്‍ ശശീന്ദ്രനും (64) പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റ എല്ലാവരെയും ആലുവ നജാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!