NEWS
രാഹുല്‍ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു

ആലുവ: രാഹുല്‍ ഗാന്ധിയുടെ ജന്മദിനം നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ആഘോഷിച്ചു. ആലുവ മെട്രോ സ്റ്റേഷന് സമീപം നടന്ന ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മധുര പലഹാരങ്ങള്‍ മെട്രോ പരിസരത്ത് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്തു.


യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അO്യക്ഷത വഹിച്ചു. യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പുഴുത്തറ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ് എ എ, പ്രശസ്ത എഴുത്തുകാരന്‍ ഹംസ കോയ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ്, ജോണി ക്രിസ്റ്റഫര്‍ അല്‍ഫിന്‍ രാജന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനൂപ് ശിവശക്തി, ജിനാസ് ജബ്ബാര്‍, കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി മിവ ജോളി, എല്‍ദോസ് പണപാടാന്‍, ജി മാധവന്‍കുട്ടി, എം എ ഹാരിസ്, അബ്ദുല്‍ വഹാബ്, എം എ കെ നജീബ്, തരുണ്‍ ജെരോം, പരീക്കുഞ്ഞ്, സുമീര്‍ കീഴ്മാട് തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.


