ഹത്തനെ ഉദയ (പത്താമുദയം) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Web Desk
2 Min Read

കൊച്ചി: നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ കെ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘ഹത്തനെ ഉദയ’ (പത്താമുദയം) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത താരങ്ങളായ പി പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കാന, ഉണ്ണിരാജ് ചെറുവത്തൂര്‍, മനോജ് കെ യു എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

city exchange

കാസര്‍കോഡ് തൃക്കരിപ്പൂര്‍ നാടക കലാകാരന്മാര്‍ക്ക് പ്രാധാന്യം നല്കി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ വടക്കേ മലബാറിലെ പൗരാണികമായ നേര്‍ക്കാഴ്ചകളാണ് ദൃശ്യവല്‍ക്കരിക്കുന്നത്. നിരവധി ജില്ലാ സംസ്ഥാന തലത്തില്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഒട്ടേറെ നാടകങ്ങള്‍ക്ക് രചനയും രംഗഭാഷയും നിര്‍വ്വഹിച്ച എ കെ കുഞ്ഞിരാമ പണിക്കരുടെ ആദ്യ സിനിമയാണ് ഹത്തനെ ഉദയ (പത്താമുദയം).

അഭിനയം വികാരമായും സിനിമ സ്വപ്‌നവുമായും കൊണ്ടുനടക്കുന്ന ഒരു കൂട്ടം നാടക പ്രവര്‍ത്തകരില്‍ നിന്നും കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായവരെ കണ്ടെത്തിയ ദേവരാജ് കോഴിക്കോട്, റാം വിജയ്,ര ാജീവന്‍ വെള്ളൂര്‍, സന്തോഷ് മാണിയാട്ട്, ശ്രീധരന്‍ നമ്പൂതിരി, രാകേഷ് റാം വയനാട്, ശശി ആയിറ്റി, ആതിര, വിജിഷ, ഷൈനി വിജയന്‍, അശ്വതി, ഷിജി കെ എസ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

മുഹമ്മദ് എ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വൈശാഖ് സുഗുണന്‍, സുജേഷ് ഹരി എന്നിവര്‍ എഴുതിയ വരികള്‍ക്ക് എബി സാമുവല്‍ സംഗീതം പകരുന്നു. സിതാര കൃഷ്ണകുമാര്‍, വൈക്കം വിജയലക്ഷ്മി, സച്ചിന്‍ രാജ് എന്നിവരാണ് ഗായകര്‍.

- Advertisement -
Ad image

എഡിറ്റര്‍- ബിനു നെപ്പോളിയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എല്‍ദോ സെല്‍വരാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- കൃഷ്ണന്‍ കോളിച്ചാല്‍, ആര്‍ട്ട് ഡയറക്ടര്‍- അഖില്‍, കൃഷ്ണന്‍ കോളിച്ചാല്‍, രഞ്ജിത്ത്, മേക്കപ്പ്- രജീഷ് ആര്‍ പൊതാവൂര്‍, വിനേഷ് ചെറുകാനം, വസ്ത്രാലങ്കാരം- അരവിന്ദ് കെ ആര്‍, സ്റ്റില്‍സ്- ഷിബി ശിവദാസ്, ആക്ഷന്‍- അഷറഫ് ഗുരുക്കള്‍, അസോസിയേറ്റ് ക്യാമറ മാന്‍- ചന്തു മേപ്പയൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- റെജില്‍ കെ സി, അസോസിയേറ്റ് ഡയറക്ടര്‍- ലെനിന്‍ ഗോപിന്‍, രഞ്ജിത്ത് മഠത്തില്‍, സിജോയ്, അസിസ്റ്റന്റ് ഡയറക്ടര്‍- നിവിന്‍ നാലപ്പാടന്‍, അഭിഷേക് കെ ലക്ഷ്മണന്‍, ബി ജി എം- സാന്‍ഡി, സൗണ്ട് ഡിസൈനര്‍- രഞ്ജു രാജ്, മാത്യു വിഎഫ്എക്‌സ്- ബിനു ബാലകൃഷ്ണന്‍, നൃത്തം- ശാന്തി മാസ്റ്റര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- മണ്‍സൂര്‍ വെട്ടത്തൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍- നസ്രൂദ്ദീന്‍, പി ആര്‍ ഒ- എ എസ് ദിനേശ്.

Share This Article
Leave a Comment
error: Content is protected !!