ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി ചിത്രം ‘ചാട്ടുളി’ ഇന്നു മുതല്‍

Web Desk
1 Min Read

കൊച്ചി: ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന ‘ചാട്ടുളി ‘ ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.

city exchange

കാര്‍ത്തിക് വിഷ്ണു, ശ്രുതി ജയന്‍, ലതാ ദാസ്, വര്‍ഷ പ്രസാദ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

നെല്‍സണ്‍ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷന്‍സ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളില്‍ നെല്‍സണ്‍ ഐപ്പ്, ഷാ ഫൈസി, സുജന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ചാട്ടുളി’യുടെ കഥ, തിരക്കഥ, സംഭാഷണം ജയേഷ് മൈനാഗപ്പള്ളി എഴുതുന്നു.

പ്രമോദ് കെ പിള്ള ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ആന്റണി പോള്‍, നിഖില്‍ എസ് മറ്റത്തില്‍, ഫൈസല്‍ പൊന്നാനി എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, രാഹുല്‍ രാജ് ജസ്റ്റിന്‍ ഫിലിപ്പോസ് എന്നിവര്‍ സംഗീതം പകരുന്നു.

- Advertisement -
Ad image

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അജു വി എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, എഡിറ്റര്‍- അയൂബ് ഖാന്‍, ബിജിഎം- രാഹുല്‍ രാജ്, കല- അപ്പുണ്ണി സാജന്‍, മേക്കപ്പ്- റഹിം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം- രാധാകൃഷ്ണന്‍ മങ്ങാട്, അസോസിയേറ്റ് ഡയറക്ടര്‍- രാഹുല്‍ കൃഷ്ണ, സ്റ്റില്‍സ്- അനില്‍ പേരാമ്പ്ര, വിതരണം- നവതേജ് ഫിലിംസ്, പി ആര്‍ ഒ- എ എസ് ദിനേശ്.

Share This Article
Leave a Comment
error: Content is protected !!