എം കെ രാഘവന്‍ എം പിയുടെ ഇടപെടല്‍ ഫലംകണ്ടു; കോഴിക്കോടിന് മൂന്ന് പുതിയ ട്രെയ്നുകള്‍ കൂടി

Web Desk
2 Min Read

കോഴിക്കോട്: യാത്രക്കാരുടെ നിരന്തര ആവശ്യമായ മൂന്ന് പുതിയ ട്രെയ്നുകള്‍ കൂടി എം കെ രാഘവന്‍ എം പിയുടെ ശ്രമഫലമായി കോഴിക്കോടിന് അനുവദിച്ചു.

city exchange

16512/11 ബംഗളൂരു- മംഗലാപുരം- കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടും. മംഗലാപുരം- കോഴിക്കോട്- രാമേശ്വരം എക്സ്പ്രസ് അനുവദിച്ചതാണ് മറ്റൊരു നേട്ടം. 16610 മംഗലാപുരം- കോഴിക്കോട് എക്സ്പ്രസ് പാലക്കാട് വരെ നീട്ടുന്നതും യാത്രക്കാര്‍ ഏറെ സഹായകരമാവും.

ബംഗളൂരുവില്‍ ചേര്‍ന്ന ഈ വര്‍ഷത്തെ ഇന്ത്യന്‍ റെയില്‍വേ ടൈംടേബിള്‍ കമ്മറ്റിയാണ് ദീര്‍ഘ കാലത്തെ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് തീരുമാനം കൈക്കൊണ്ടത്. ബെംഗളൂരു- മംഗലാപുരം- കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടുന്ന വിഷയത്തില്‍ ടൈംടേബിള്‍ കമ്മറ്റിയുടെ അംഗീകാരം ലഭ്യമായത് രാത്രികാല യാത്ര നിരോധനത്താല്‍ നരകിക്കുന്ന ബെംഗളൂരു യാത്രക്കാര്‍ക്ക് ഏറെ അനുഗ്രഹമാകും.

- Advertisement -
Ad image

ബെംഗ്ളൂരു- മംഗലാപുരം- കണ്ണൂര്‍ ട്രെയിന്‍ കോഴിക്കോട് വരെ നീട്ടുന്നതിന് നേരത്തെ റെയില്‍വെ വൈമുഖ്യം കാണിച്ചിരുന്നു.

സൗത്ത് വെസ്റ്റേണ്‍ റെയില്‍വേക്ക് സര്‍വീസ് നീട്ടുന്നതില്‍ പ്രശ്നം ഒന്നുമില്ലെന്ന് ജനറല്‍ മാനേജരുമായി കഴിഞ്ഞ നവംമ്പര്‍ 18ന് ഹൂബ്ളി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ആസ്ഥാനത്ത് എം പി നടത്തിയ കൂടിക്കാഴ്ചയില്‍ രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ആവശ്യവുമായി സതേണ്‍ റെയില്‍വേയെ സമീപിച്ചപ്പോള്‍ പ്ലാറ്റ്ഫോം അഭാവം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആദ്യം വിമുഖത കാണിച്ചു. പ്ലാറ്റ്ഫോം അഭാവത്തെ മറികടക്കാനുള്ള സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി മെയ് 30ന് ജനറല്‍ മാനേജറുമായി നടത്തിയ കൂടിക്കാഴ്ചയാണ് നിര്‍ണ്ണായകമായത്.

ഇതിന് പുറമെ ബജറ്റില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് നടത്തിയ ചില പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രത്യേക ക്ഷണ പ്രകാരം എം കെ രാഘവന്‍ എം പി ഏപ്രില്‍ ആറിന് നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം സ്വീകരിച്ച അനുകൂല നടപടികളും പുതിയ തീരുമാനങ്ങള്‍ക്ക് ഗുണകരമായി.

മംഗലാപുരം- കോഴിക്കോട്- രാമേശ്വരം എക്സ്പ്രസ് സര്‍വ്വീസ് ആരംഭിക്കുന്നതോടെ രാമേശ്വരം, പളനി തീര്‍ഥാടകര്‍ക്കും കൊടൈക്കനാലിലേക്കുള്ള വിനോദ സഞ്ചാരികള്‍ക്കും മധുര പൊള്ളാച്ചി യാത്രക്കാര്‍ക്കും സൗകര്യപ്രദമായ യാത്ര സാധ്യമാകുമെന്നാണ് പ്രതീക്ഷ.
കോഴിക്കോടിന്റെ റെയില്‍വേ വികസനങ്ങള്‍ക്കായി നടത്തി വരുന്ന എല്ലാ ശ്രമങ്ങളും കൂടുതല്‍ ശക്തമായി തുടരുമെന്ന് എം കെ രാഘവന്‍ അറിയിച്ചു.

സ്റ്റേഷന്‍ ആധുനികവത്കരണം, വെസ്റ്റ്ഹില്‍ പിറ്റ്ലൈന്‍, പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ് പുന:രാരംഭിക്കല്‍, അണ്‍റിസര്‍വ്ഡ് സ്ലീപ്പര്‍ ക്ലാസ് പുനഃസ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ജി എം, മന്ത്രാലയം തലത്തില്‍ കൂടുതല്‍ ശക്തമായി തന്നെ ഉന്നയിക്കുമെന്നും എം പി വ്യക്തമാക്കി.
ടൈം ടേബിള്‍ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് റെയില്‍വെ ബോര്‍ഡിന്റെ അംഗീകാരം ലഭ്യമാകുന്നതോടെ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ സാധിക്കും.

Share This Article
Leave a Comment
error: Content is protected !!