വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റത്തിന് ഒരുങ്ങി യു എ ഇ

Web Desk
1 Min Read

ദോഹ: ലോക സാമ്പത്തിക രംഗത്തിന് അനുസൃതമായി പ്രവര്‍ത്തി ദിവസങ്ങള്‍ ക്രമീകരിക്കാന്‍ യു എ ഇ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വെള്ളി, ശനി അവധി ദിവസങ്ങള്‍ നല്കി ഞായര്‍ മുതല്‍ വ്യാഴം വരെ പ്രവര്‍ത്തിച്ചിരുന്നത് തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് യു എ ഇയെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

city exchange

ആഴ്ചക്രമത്തില്‍ മാറ്റം വരുത്തുകയാണെങ്കില്‍ ഇത്തരത്തില്‍ മാറുന്ന നാലാമത്തെ മുസ്‌ലിം രാജ്യവും ആദ്യത്തെ ഗള്‍ഫ് രാജ്യവുമായിരിക്കും യു എ ഇ. നേരത്തെ മൊറോക്കോ, തുണീഷ്യ, മൗറിത്താനിയ എന്നിവയാണ് വെള്ളിയും ശനിയും അവധിയാകുന്നതിന് പകരം ശനി, ഞായര്‍ അവധി പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം യു എ ഇ മദ്യം കുറ്റകരമല്ലാതാക്കിയിരുന്നു. ഈ വര്‍ഷം റമദാനില്‍ റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നില്ല. ലണ്ടനില്‍ നിന്നുള്ള ദി ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


പാശ്ചാത്യര്‍ നിരവധിയുള്ള യു എ ഇയില്‍ വാരാന്ത്യം മാറ്റുമെന്ന വിവരങ്ങള്‍ പുറത്തവന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. എന്നാല്‍ യു എ ഇ സര്‍ക്കാര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.


എമിറാത്തിയായ ഹസ്സന്‍ മുബാറക്ക് വാരാന്ത്യത്തില്‍ മാറ്റമുണ്ടാകുന്നതില്‍ താത്പര്യമുണ്ടോ എന്ന് ട്വിറ്ററില്‍ ചോദിച്ചതിന് ഭൂരിപക്ഷം പേരും അനുകൂലമായല്ല പ്രതികരിച്ചത്. മാറ്റത്തെ ഇഷ്ടപ്പെടുന്നില്ലെന്ന് ഭൂരിപക്ഷവും പറഞ്ഞപ്പോള്‍ തീരുമാനം എടുത്തുകഴിഞ്ഞുവെന്നാണ് മറ്റു ചിലര്‍ പ്രതികരിച്ചത്.

- Advertisement -
Ad image


അധികാരികള്‍ തീരുമാനം എടുത്തു കഴിഞ്ഞതിന് ശേഷമാണ് താങ്കള്‍ ഇത്തരം ചോദ്യം ഉന്നയിക്കുന്നതെന്നാണ് ഡോ. ജാസിം ഖല്‍ഫാന്‍ മറുപടി എഴുതിയത്.
2006ലാണ് യു എ ഇ വാരാന്ത്യത്തില്‍ മാറ്റം വരുത്തിയത്. നേരത്തെ വ്യാഴം, വെള്ളി ദിവസങ്ങള്‍ അവധിയുണ്ടായിരുന്നത് വ്യാഴത്തിലെ അവധി ശനിയാഴ്ചയിലേക്ക് മാറ്റുകയും ഞായറാഴ്ച ആദ്യ പ്രവര്‍ത്തി ദിവസമാക്കുകയുമായിരുന്നു.

Share This Article
Leave a Comment
error: Content is protected !!