തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തി മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യം

Web Desk
1 Min Read

മുംബൈ: തദ്ദേശ തെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡിയ്ക്ക് മുന്നേറ്റം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒറ്റക്ക് വലിയ നേട്ടവും ലഭിച്ചു. ജില്ലാ പഞ്ചായത്തില്‍ 17 സീറ്റില്‍ ജയിച്ചപ്പോള്‍ പഞ്ചായത്ത് സമിതിയില്‍ 35 സീറ്റില്‍ ജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

city exchange

85 ജില്ലാ പഞ്ചായത്തുകളിലേക്കും 144 പഞ്ചായത്ത് സമിതിയിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ആറ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്തില്‍ മഹാ വികാസ് അഘാഡി സഖ്യത്തിന് 46 സീറ്റ് ലഭിച്ചപ്പോള്‍ 23 സീറ്റാണ് ബി ജെ പിയ്ക്ക് ലഭിച്ചത്. പഞ്ചായത്ത് സമിതിയില്‍ 144ല്‍ 73ഉം മഹാവികാസ് അഘാഡി സഖ്യം നേടി. ബി ജെ പിയ്ക്ക് 33 സീറ്റാണ് ലഭിച്ചത്.

ജില്ലാ പഞ്ചായത്തില്‍ ശിവസേനയ്ക്ക് 17 സീറ്റും എന്‍ സി പിയ്ക്ക് 12 സീറ്റും ലഭിച്ചു. പഞ്ചായത്ത് സമിതിയില്‍ ശിവസേനയ്ക്ക് 22ഉം എന്‍ സി പിയ്ക്ക് 16ഉം സീറ്റാണ് ലഭിച്ചത്.

- Advertisement -
Ad image

അതേസമയം അകോല ജില്ലാ പഞ്ചായത്തില്‍ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡി അപ്രതീക്ഷിത ജയം സ്വന്തമാക്കി. ആകെയുള്ള 14 സീറ്റില്‍ ആറ് സീറ്റില്‍ വഞ്ചിത് ബഹുജന്‍ അഘാഡിക്ക് സ്വന്തമായി ലഭിച്ചു.

Share This Article
Leave a Comment
error: Content is protected !!