
ദോഹ: കോണ്‍കാഫ് ഫുട്ബാളിലെ മികച്ച പ്രകടനത്തോടെ ഫിഫ റാങ്കിങ്ങില്‍ തിളക്കവുമായി ഖത്തര്‍. 16ാം സ്ഥാനം കയറിയ ഖത്തര്‍ ടിം ലോക റാങ്കിങ്ങില്‍ 42ലെത്തി.

റഷ്യക്ക് തൊട്ടുപിന്നിലായാണ് രാജ്യത്തിന്റെ സ്ഥാനം. അമേരിക്കയില്‍ നടന്ന കോണ്‍കാഫ് ചാംമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനലില്‍ പ്രവേശിച്ച പ്രകടനമാണ് ഖത്തറിന് നേട്ടമായത്. സെമിവരെ തോല്‍വി അറിയാതെ മുന്നേറിയ ടീം അവസാനം അമേരിക്കക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
