

പാലക്കാട്: പാലക്കാട് വെട്ടേറ്റ ആര്‍ എസ് എസ് നേതാവ് മരിച്ചു. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.

മേലാമുറിയിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപത്തുവെച്ചാണ് ശ്രീനിവാസന് വെട്ടേറ്റത്. കൈയ്ക്കും കാലിനും തലയുടെ ഭാഗത്തുമാണ് ശ്രീനിവാസന് വെട്ടേറ്റത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരം കഴിഞ്ഞ ബൈക്കില്‍ പിതാവിനൊപ്പം മടങ്ങവെയാണ് എസ് ഡി പി ഐ നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരം കഴിഞ്ഞ ബൈക്കില്‍ പിതാവിനൊപ്പം മടങ്ങവെ എസ് ഡി പി ഐ നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ബൈക്കില്‍ കാറിടിച്ച് റോഡില്‍ വീഴ്ത്തിയ ശേഷം സംഘം സുബൈറിനെ വെട്ടുകയായിരുന്നു. മാരകമായ പരുക്കേറ്റ സുബൈറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.
മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലാണ് സുബൈറിനെ കൊലപ്പെടുത്തിയ സംഘം എത്തിയത്. കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ രക്ഷപ്പെട്ട കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അലിയാര്‍ എന്നയാളുടെ പേരിലുള്ള കാര്‍ ബി ജെ പി പ്രവര്‍ത്തകനും സുബൈറിന്റെ അയല്‍വാസിയുമായ രമേശനാണ് വാടകയ്‌ക്കെടുത്തതെന്ന വിവരം ലഭിച്ചിട്ടുണ്ട്.
സുബൈറിന്റെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനു നേരെ വധശ്രമം നടന്നത്.

