റീച് വേള്‍ഡ് വൈഡ് 21-ാം വാര്‍ഷികം ആഘോഷിച്ചു

Web Desk
1 Min Read

കോട്ടയം: റീച് വേള്‍ഡ് വൈഡ് 21-ാം വാര്‍ഷിക സമ്മേളനം നടത്തി. റീച് വേള്‍ഡ് വൈഡ് സ്ഥാപകന്‍ ഡോ. മാത്യു കുരുവിളയും ചെയര്‍മാന്‍ റോണക്ക് മാത്യുവും സമ്മേളനത്തില്‍ പങ്കെടുത്തു.

city exchange

കഴിഞ്ഞ 21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സമ്മേളനത്തില്‍ വിശദീകരിച്ചു. റീച് വേള്‍ഡ് വൈഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചു. 2004ല്‍ കോട്ടയം പട്ടണത്തില്‍ ഒരു പിടി അരി ഒരായിരം ജീവന്‍ എന്ന ആപ്ത വാക്യവുമായി തുടങ്ങിയ ആരംഭിച്ച റീച് വേള്‍ഡ് വൈഡിന്റെ സൗജന്യ ഭക്ഷണവിതരണം അന്നത്തെ ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്ടിയയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

പ്രസ്തുത കാരുണ്യ പ്രവര്‍ത്തനം കഴിഞ്ഞ 21 വര്‍ഷങ്ങളായി പരാധീനത അനുഭവിക്കുന്ന ആയിരക്കണക്കിന് പേര്‍ക്ക് സഹായമെത്തിക്കുകയും സാമൂഹിക നന്മയ്ക്കായി നിലകൊള്ളുകയും ചെയ്യുന്നു.

കേരളത്തില്‍ പതിനായിരത്തോളം നിര്‍ധനരായ കുട്ടികളെ ചൈല്‍ഡ് സ്‌പോണ്‍സര്‍ഷിപ് പദ്ധതിയിലൂടെ അവരുടെ വിദ്യാഭ്യാസ ചിലവുകള്‍ ഏറ്റെടുത്തു നടത്തുന്നു. സാമൂഹിക വിപത്തായ മയക്കു മരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കുന്ന സംഘടയാണ് റീച് വേള്‍ഡ് വൈഡ്. കൂടുതല്‍ അറിയുവാന്‍ www.reachworldwide.in സന്ദര്‍ശിക്കാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!