മരക്കാര്‍: അറബിക്കടലിന്റെ സിംഹം ഒ ടി ടി റിലീസിന് പരിഗണിക്കുന്നു

Web Desk
0 Min Read

കോഴിക്കോട്: സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ മരക്കാര്‍: അറബിക്കടലിന്റെ സിംഹം ഡയറക്റ്റ് ഒടിടി റിലീസിന് പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ 2020 മാര്‍ച്ച് 26ന് എത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിക്കപ്പെട്ടത്.

city exchange

ചിത്രത്തിന്റെ റിലീസ് കൊവിഡ്കാരണത്താല്‍ പലവട്ടം മാറ്റിവെക്കേണ്ടിവരികയായിരുന്നു. ആമസോണ്‍ പ്രൈമും ആയി ചര്‍ച്ച നടത്തിയെന്നും ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടായേക്കുമെന്നുമാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്. 50% സീറ്റിങ് കപ്പാസിറ്റി വച്ച് റിലീസ് ചെയ്താല്‍ ലാഭകരമാകുമോ എന്നതിലാണ് ആശങ്ക.

റിലീസിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!