ഇന്‍കാസ് എറണാകുളം ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കി

Web Desk
1 Min Read

പറവൂര്‍: ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍ പറവൂര്‍ എം എല്‍ എയും മന്ത്രിയുമായിരുന്ന കെ ടി ജോര്‍ജിന്റെ പേരിലുള്ള കെ ടി ജോര്‍ജ് ഫൗണ്ടേഷന് രണ്ട് സെറ്റ് ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കി.

city exchange

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കെ ടി ജോര്‍ജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷാരോണ്‍ പനക്കലിന്റേയും സാന്നിധ്യത്തില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി സ് അബ്ദുല്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി ഷമീര്‍ പുന്നൂരാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷിജു കുര്യാക്കോസ്, ജില്ലാ സെക്രട്ടറി അന്‍ഷാദ് ആലുവ എന്നിവര്‍ ചേര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൈമാറി.

Share This Article
Leave a Comment
error: Content is protected !!