ശാഫി പറമ്പില്‍ എം പിക്ക് നേരെയുള്ള അക്രമത്തില്‍ ഇന്‍കാസ് ഖത്തര്‍ അപലപിച്ചു

Web Desk
1 Min Read

ദോഹ: വടകര എം പിയും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമായ ശാഫി പറമ്പില്‍ എം പിക്ക് നേരെ പേരാമ്പ്രയില്‍ കേരളാ പൊലീസ് നടത്തിയ അക്രമം അങ്ങേയറ്റം അപലപനീയമാണെന്ന് ഇന്‍കാസ് ഖത്തര്‍ കുറ്റപ്പെടുത്തി. പേരാമ്പ്ര സി കെ ജി മെമ്മോറിയല്‍ കോളേജ് യൂണിയന്‍ തെരെഞ്ഞടുപ്പിലെ പരാജയത്തില്‍ വിളറിപൂണ്ട സി പി എം നേതാക്കളുടെ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഇതിന് പൊലീസ് കൂട്ട് നിന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആരോപിച്ചു.

city exchange

ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് താജുദ്ധീന്‍ ചിറക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അശ്‌റഫ് നന്നംമുക്ക് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. സീനിയര്‍ നേതാക്കളായ കെ. കെ ഉസ്മാന്‍, ജോപ്പച്ചന്‍ തെക്കെ കൂറ്റ് തുടങ്ങിയവര്‍ സംസാരിച്ചു.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഈപ്പന്‍ തോമസ് സ്വാഗതവും ട്രഷറര്‍ വി.എസ് അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!