റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച് ചിത്രീകരണം തുടങ്ങി

Web Desk
1 Min Read

കൊച്ചി: ആശ്വാസ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആശ്വാസ് ശശിധരന്‍ നിര്‍മ്മിക്കുന്ന റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നിരവധി ചിത്രങ്ങളുടെ പരസ്യ കലാസംവിധായകനായ മുഹമ്മദ് സജീഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ടി ഷമീര്‍ മുഹമ്മദും എഡിറ്റിംഗ് ഐജു അന്റുവും നിര്‍വഹിക്കുന്നു. ഷാജി ആലപ്പാട്ടാണ് കോ പ്രൊഡ്യൂസര്‍.
സുഹൈല്‍ സുല്‍ത്താന്‍ എഴുതിയ ഗാനങ്ങള്‍ക്ക് യൂനസിയോ സംഗീതം പകര്‍ന്നിരിക്കുന്നു. സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചത്. പി ആര്‍ ഒ എം കെ ഷെജിന്‍ ആലപ്പുഴ.
കൗമാരക്കാരുടെ ജീവിതത്തിന്റെ വഴിത്തിരിവുകള്‍ ആരംഭിക്കുന്ന വേളയില്‍ തന്നെ ഇവരുടെ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിന് പ്രധാന കാരണം ഇപ്പോഴത്തെ നവമാധ്യമങ്ങളുടെ സ്വാധീനമാണ്. കൗമാര മനസ്സുകകള്‍ സ്വപ്ന ചിന്തകള്‍ക്ക് വിധേയമാകുകയും അതുവഴി മാതാപിതാക്കളില്‍ നിന്നും അകലം പാലിക്കുകയും ചെയ്യുന്നു. അത്തരം യുവതലമുറയുടെ താളപ്പിഴകളാണ് റബേക്ക സ്റ്റീഫന്റെ ചതുര മുറി എന്ന ചിത്രത്തിലൂടെ പറയുന്നത്. മൂന്ന് സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്. പുതുമുഖങ്ങളായ ധനു ദേവിക, രമ്യ രഘുനാഥന്‍, പൂജ അരുണ്‍ എന്നിവരാണ് ഈകഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നത്.
പ്രശസ്ത പരസ്യ കലാസംവിധായകനായ സാബു കൊളോണിയ ഭദ്രദീപം കൊളുത്തി പൂജാ കര്‍മ്മം നിര്‍വഹിച്ചു. കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ (കസ്റ്റംസ് ആന്‍ഡ് ജി എസ് ടി) റോണി വര്‍ഗീസ് ആദ്യ ക്ലാപ്പ് അടിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!