ഐ എസ് ഡി സ്‌കൂളിന് അഭിമാന മുഹൂര്‍ത്തം

Web Desk
1 Min Read

പയ്യന്നൂര്‍: പൂര്‍വ്വ വിദ്യാര്‍ഥിയും മലബാറിലെ മുസ്‌ലിം ബാര്‍ബര്‍മാര്‍ എന്ന തിസീസിനു മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും പി എച്ച് ഡി ബിരുദത്തിനര്‍ഹനായി ഇപ്പോള്‍ അഹമദാബാദ് യൂനിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. സഫ്വാന്‍ അമീര്‍ അലിയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനിന്റ സാന്നിധ്യത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി ബിരുദം നല്‍കിയത് ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളിനും സ്റ്റാഫിനും അഭിമാന മുഹൂര്‍ത്തമായി.

city exchange

സ്‌കൂളിന്റെ വളര്‍ച്ചയില്‍ അതൊരു നാഴികക്കല്ലാണെന്ന് ചെയര്‍മാന്‍ കെ മുഹമ്മദ് അഷ്‌റഫും സി ഇ ഒ കെ പി മുഹമ്മദ് സഅദും പ്രിന്‍സിപ്പാല്‍ ടി പി സുരേഷ് പൊതുവാളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!