ഗ്രാന്‍ഡ്മാള്‍ മെഗാ പ്രൊമോഷന്‍ ഒന്നാംഘട്ട വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

Web Desk
1 Min Read

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജാക്ക്‌പോട്ട് ജേര്‍ണി മെഗാ പ്രൊമോഷന്‍ ആദ്യഘട്ട വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ഏഷ്യന്‍ ടൗണ്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ബി ഡി എം നദീം പാഷ, പി ആര്‍ മാനേജര്‍ സിദ്ധിഖ്, മാള്‍ മാനേജര്‍ സുമേഷ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷംസീര്‍, എ എം എം പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.

city exchange

20 ഭാഗ്യശാലികള്‍ക്ക് യഥാക്രമം 2000, 1000 ഖത്തര്‍ റിയാല്‍ മൂല്യമുള്ള ക്യാഷ് വൗച്ചറുകളാണ് സമ്മാനമായി ലഭിച്ചത്. അടുത്ത ലക്കി ഡ്രോ ഓഗസ്റ്റ് 28ന് നടക്കും. 2025 ജൂലൈ മൂന്നിന് തുടങ്ങി ഡിസംബര്‍ 24 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ 10 ഭാഗ്യശാലികള്‍ക്ക് പുതിയ മോഡല്‍ ഹ്യൂണ്ടായ് കാറും 150,000 റിയാല്‍ മൂല്യമുള്ള ക്യാഷ് വൗച്ചറുകളും സമ്മാനമായി നേടാനുള്ള അവസരം ഗ്രാന്‍ഡ് മാള്‍ ഒരുക്കിയിട്ടുണ്ട്.

ഖത്തറിലെ ഗ്രാന്‍ഡ് മാള്‍/ ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് ഔട്ട്‌ലറ്റുകളില്‍ നിന്നും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സമ്മാന പദ്ധതിയില്‍ പങ്കെടുക്കാവുന്നതാണ്. ഖത്തര്‍ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ സുതാര്യമായ നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയും ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പ് വരുത്തുകയും ചെയ്യുകയാണ് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ലക്ഷ്യമെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു. ഈ അവസരങ്ങള്‍ എല്ലാ ഉപയോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!