
ദോഹ: കൊടുങ്ങല്ലൂര്‍ അഴീക്കോട് കല്ലുങ്കല്‍ വീട്ടില്‍ ഷഫീര്‍ (38) ഹൃദയാഘാത്തെ തുടര്‍ന്ന് ഖത്തറില്‍ നിര്യാതനായി. സ്വകാര്യ കമ്പനിയില്‍ മെസഞ്ചര്‍ ആയി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: ജസ്‌ല സുബൈര്‍. മകള്‍: ഹയ്‌റ സമ്‌റിന്‍. പിതാവ്: പരേതനായ അബ്ദുള്‍ കരീം. മാതാവ്: ലൈല.

ഹമദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
