റാസ് അബു അബൗദ് ഇനി മുതല്‍ സ്റ്റേഡിയം 974: ഉദ്ഘാടനം നവംബര്‍ 30ന്

Web Desk
1 Min Read

ദോഹ: ഖത്തര്‍ ലോകകപ്പ് 2022ന്റെ ഏഴാമത്തെ സ്റ്റേഡിയം കൂടി ഉദ്ഘാടനത്തിന് ഒരുങ്ങി. നവംബര്‍ 30ന് ഫിഫ അറബ് കപ്പില്‍ യു എ ഇ- സിറിയ മത്സരത്തോടെയാണ് റാസ് അബു അബൗദ് സ്‌റ്റേഡിയത്തില്‍ പന്തുരുളുക. അതോടൊപ്പം സ്റ്റേഡിയത്തിന്റെ പേരും മാറ്റം വരുത്തി. ഇത്രയും നാള്‍ റാസ് അബു അബൗദ് എന്നറിയപ്പെട്ടിരുന്നത് ഇനിമുതല്‍ സ്റ്റേഡിയം 974 ആകും.

city exchange

ഖലീഫ ഇന്റര്‍നാഷണല്‍, അല്‍ ജനൂബ്, എജുക്കേഷന്‍ സിറ്റി, അഹമ്മദ് ബിന്‍ അലി, അല്‍ ബയ്ത്ത്, അല്‍ തുമാമ എന്നീ സ്റ്റേഡിയങ്ങളാണ് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അടുത്ത വര്‍ഷം നവംബര്‍ 21ന് ആരംഭിക്കുന്ന ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ക്കായി ഇതുവരെ സജ്ജമാക്കിയിരിക്കുന്നത്. ഇനി ഒരു സ്റ്റേഡിയം കൂടി മാത്രമാണ് ഉദ്ഘാടനം ബാക്കിയുള്ളത്.

ദോഹ തുറമുഖത്തിന് സമീപം കോര്‍ണിഷിന്റെ അറ്റത്തായി സ്ഥിതി ചെയ്യുന്ന സ്‌റ്റേഡിയം 974ല്‍ നിന്നുള്ള ദോഹയുടെ കാഴ്ച അതിമനോഹരമായിരിക്കും. കണ്ടയിനറുകള്‍ ഉപയോഗിച്ചുള്ള സ്‌റ്റേഡിയം പൂര്‍ണമായും എടുത്തുമാറ്റാവുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!