സി ബി എസ് ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ശാന്തിനികേതന് മികച്ച വിജയം

Web Desk
1 Min Read

ദോഹ: മാര്‍ച്ചില്‍ നടന്ന സി ബി എസ് ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ ശാസ്ത്രത്തിലും ഗണിതത്തിലും 100 ശതമാനം നേടി ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍. മികച്ച പ്രകടനം സ്‌കൂളിന്റെ പ്രധാന അക്കാദമിക് മേഖലകളിലെ മികവ് എടുത്തുകാണിക്കുകയും പ്രതിബദ്ധത ഉറപ്പിക്കുകയും ചെയ്യുന്നതായി മാനേജ്‌മെന്റ് അറിയിച്ചു.

city exchange

ഗണിതത്തിനും ശാസ്ത്രത്തിനും പുറമേ വിവരസാങ്കേതികവിദ്യ, നിര്‍മിതബുദ്ധി, അറബിക് എന്നീ വിഷയങ്ങളിലും ശാന്തിനികേതനില്‍ 100 ശതമാനം നേടാനായി.

പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതിയ 157 വിദ്യാര്‍ഥികളില്‍ 130 പേര്‍ക്ക് മികച്ച സ്‌കോര്‍ ലഭിച്ചു. അതില്‍ 59 വിദ്യാര്‍ഥികള്‍ക്ക് 90 ശതമാനവും അതില്‍ കൂടുതലും നേടാനായി.

ലക്ഷ്മി പ്രിയ പടിഞ്ഞാറേവീട് ശബരിപ്രസാദ്, ആര്യന്‍ ആഹിരെ, ഷഹാന ഷറിന്‍ റിഫായീസ്, ആയിഷ ദില്‍ഫ, അമന്‍ അഹ്‌സാന്‍ എന്നിവര്‍ 98 ശതമാനത്തിലധികം മാര്‍ക്ക് നേടി സ്‌കൂള്‍ ടോപ്പേഴ്‌സായി.

- Advertisement -
Ad image

മാത്തമാറ്റിക്‌സില്‍ ആര്യന്‍ ആഹിരെയും സയന്‍സില്‍ അംല പുരയിലും അറബിക്കില്‍ ഹനീന്‍ ഹാറൂനും നിര്‍മിത ബുദ്ധിയില്‍ ദക്ഷിത് ദാംസുര പെയിറസ് ഹെക്ടോര്‍ജ്, ഫാദി ബിന്‍ സമീര്‍ ബെപ്പുക്കാരന്‍, ആര്യന്‍ ആഹിരെ, അമന്‍ അഹ്‌സാന്‍, അമേയ ബിജു എന്നിവരും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ആയിഷ ദില്‍ഫ, ലക്ഷ്മി പ്രിയ പടിഞ്ഞാറേവീട് ശബരിപ്രസാദും 100 ശതമാനം മാര്‍ക്കുകള്‍ നേടി.

ഇംഗ്ലീഷില്‍ ഷഹാന ഷറിന്‍ റിഫായീസ്, ഹുദ ആയിഷ വലിയപറമ്പില്‍ അബ്ദുല്‍ ഖാദര്‍, ജുവാന മരിയ ജോയി എന്നിവര്‍ 99 ശതമാനവും സോഷ്യല്‍ സയന്‍സില്‍ ലക്ഷ്മി പ്രിയ പടിഞ്ഞാറേവീട് ശബരിപ്രസാദ്, ആയിഷ ദില്‍ഫ എന്നിവര്‍ 99 ശതമാനവും മലയാളത്തില്‍ ലക്ഷ്മി പ്രിയ പടിഞ്ഞാറേവീട് ശബരിപ്രസാദ് 99 ശതമാനവും ഹിന്ദിയില്‍ ആര്യന്‍ ആഹിരെ 98 ശതമാനവും തമിഴില്‍ ആതിഫ ജഹാംഗീര്‍ 98 ശതമാനവും ഉര്‍ദുവില്‍ അമ്മാറ മിര്‍ മുഹമ്മദ് അബ്ദുല്ല, അഹമ്മദ് അതീഖുര്‍റഹ്മാന്‍ പെഷ്മാം എന്നിവര്‍ 91 ശതമാനവും മാര്‍ക്കുകള്‍ നേടി വിവിധ വിഷയങ്ങളില്‍ ടോപ്പര്‍മാരായി.

Share This Article
Leave a Comment
error: Content is protected !!