മുന്‍ റണ്ണേഴ്‌സ് അപ്പിനെ ‘വലയില്‍ കുരുക്കി’ മൊറോക്കോ

Web Desk
1 Min Read

അല്‍ഖോര്‍: റഷ്യന്‍ ലോകകപ്പിലെ റണ്ണേഴ്‌സ്അപ്പിനെ ആദ്യ കളിയില്‍ ഗോള്‍ രഹിത സമനിലയില്‍ തളച്ച് മൊറോക്കോ. അല്‍ബൈയ്ത്ത് സ്‌റ്റേഡിയത്തില്‍ നടന്ന ക്രൊയേഷ്യ- മൊറോക്കോ മത്സരം ഗോളുകള്‍ കാണാതെ അവസാനിച്ചപ്പോള്‍ ഒന്‍പത് മത്സരങ്ങളില്‍ മൂന്നാമത്തെ ഗോള്‍ രഹിതമായി.

city exchange

മൊറോക്കോയെക്കാള്‍ പന്തടക്കവും ആക്രമണവും ക്രൊയേഷ്യ പ്രകടിപ്പിച്ചു. ആദ്യപകുതിയില്‍ ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും ക്രൊയേഷ്യയ്ക്ക് ഒന്നും വലയിലേക്കായില്ല.

രണ്ടാം പകുതിയില്‍ അവസരങ്ങള്‍ മറിഞ്ഞ് മൊറോക്കോയിലേക്ക് എത്തിയെങ്കിലും അതും ഫലവത്തായില്ല. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പിനെയാണ് തങ്ങള്‍ നേരിടുന്നതെന്ന ബോധ്യത്തോടെയാണ് മൊറോക്കോ കളത്തിലിറങ്ങിയത്. അതിന്റെ എല്ലാ മുന്നൊരുക്കങ്ങളും അവര്‍ നടത്തിയിരുന്നു.

- Advertisement -
Ad image

മത്സരഫലം ഗോള്‍രഹിതമായിരുന്നെങ്കിലും മത്സരം വിരസമായിരുന്നില്ല. ഒന്നിനൊന്ന് മികച്ച നീക്കങ്ങളാണ് ഇരുടീമുകളും പുറത്തെടുത്തത്.

Share This Article
Leave a Comment
error: Content is protected !!