ഡോം ഖത്തര്‍ ബിസിനസ് സെമിനാര്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) ഇന്ത്യന്‍ എംബസിയുടെ അപെക്‌സ് ബോഡിയായ ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐബിപിസി) ഖത്തറുമായി സഹകരിച്ച് ബേക്കര്‍ട്ടിലിയുടെ പിന്തുണയോടെ ‘റൈസ് എബൗവ് 2025: നാവിഗേറ്റിംഗ് ബിസിനസ് സക്‌സസ് ഇന്‍ ഖത്തര്‍’ എന്ന പേരില്‍ ബിസിനസ്‌കാര്‍ക്കായി നടത്തുന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ നിര്‍വ്വഹിച്ചു.

city exchange

ഖത്തറില്‍ ബിസിനസ് ചെയ്യുന്നതിന്റെ അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുക എന്നതാണ് എക്‌സ്‌ക്ലൂസീവ് പരിപാടിയുടെ ലക്ഷ്യം. വിപണിയില്‍ നാവിഗേറ്റ് ചെയ്യുക, അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക, ബിസിനസ് വിജയം കൈവരിക്കുക എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മുഖ്യ പ്രഭാഷണത്തിലൂടെയും പാനല്‍ ചര്‍ച്ചയിലൂടെയും പങ്കെടുക്കുന്നവര്‍ക്ക് വ്യവസായ വിദഗ്ധരില്‍ നിന്ന് വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ ലഭിക്കും. ഫെബ്രുവരി 22 ന് വൈകുന്നേരം ആറു മണിക്ക് ദോഹയിലെ ഷെറാട്ടണില്‍ പരിപാടി നടക്കും.

പരിപാടിയുടെ മുഖ്യ പ്രഭാഷകനും പാനല്‍ മോഡറേറ്ററും ബേക്കര്‍ട്ടിലി ഖത്തറിന്റെ മാനേജിംഗ് പാര്‍ട്ണറും ക്യുഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെയും മറ്റ് നിയന്ത്രിത സ്ഥാപനങ്ങളുടെയും സ്വതന്ത്ര ബോര്‍ഡ് അംഗവുമായ രാജേഷ് മേനോന്‍ ആയിരിക്കും.

ക്യുഎന്‍ബി ഗ്രൂപ്പിലെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്ലോബല്‍ അസറ്റ് മാനേജ്മെന്റ് മേധാവിയുമായ അജയ് കുമാര്‍, കെ പി എം ജി ഖത്തറിലെ സീനിയര്‍ പാര്‍ട്ണര്‍ ഗോപാല്‍ ബാലസുബ്രഹ്മണ്യം, മെക്ഡാം ഹോള്‍ഡിംഗ് ഗ്രൂപ്പിന്റെ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ എഞ്ചിനീയര്‍ മുഹമ്മദ് അല്‍-ബരാ സാമി എന്നിവരുള്‍പ്പെടെ വിശിഷ്ട വ്യവസായ നേതാക്കള്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കൂടാതെ, മറ്റ് രï് മുതിര്‍ന്ന ഖത്തറി പ്രൊഫഷണലുകളും പാനലിന്റെ ഭാഗമാകും.

- Advertisement -
Ad image

ബ്രോഷര്‍ പ്രകാശനത്തില്‍ രാജേഷ് മേനോന്‍, ഐ ബി പി സി പ്രസിഡന്റ് ത്വാഹ മുഹമ്മദ് അബ്ദുല്‍ കരീം, ഡോം ഖത്തര്‍ ചീഫ് അഡൈ്വസര്‍ വി സി മഷ്ഹൂദ്, ഡോം ഖത്തര്‍ ജനറല്‍ സെക്രട്ടറി എ സി കെ മൂസ താനൂര്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!