ബ്രാന്‍ഡ് ഫിനാന്‍സിന്റെ ഗ്ലോബല്‍ ടോപ്പിലെ ആദ്യ 100ല്‍ ഖത്തറിലെ നാല് ആശുപത്രികള്‍

Web Desk
1 Min Read

ദോഹ: ഖത്തറിലെ ആരോഗ്യ സംരക്ഷണ വ്യവസായത്തിന് സുപ്രധാന നാഴികക്കല്ലായി ബ്രാന്‍ഡ് ഫിനാന്‍സിന്റെ ഗ്ലോബല്‍ ടോപ്പ് 250 ഹോസ്പിറ്റല്‍സ് റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ഖത്തറിലെ നാല് ആശുപത്രികള്‍ ലോകമെമ്പാടുമുള്ള മികച്ച 100 ആശുപത്രികളില്‍ ഇടം നേടി.

city exchange

ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ ആഗോളതലത്തില്‍ 44-ാം സ്ഥാനം നേടി. മുന്‍ റാങ്കിംഗായ 82-ല്‍ നിന്ന് 38 സ്ഥാനങ്ങള്‍ മുന്നേറിയാണ് മികവ് പുലര്‍ത്തിയത്.

അല്‍ വക്ര ഹോസ്പിറ്റല്‍ 46-ാം സ്ഥാനത്താണ്. 2024-ല്‍ 99-ാം സ്ഥാനത്തായിരുന്നതാണ് 44ലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ 175-ാം സ്ഥാനത്ത് നിന്ന് എച്ച്എംസി ഹാര്‍ട്ട് ഹോസ്പിറ്റല്‍ 84-ാം സ്ഥാനത്തും നാഷണല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് (എന്‍സിസിസിആര്‍) 93-ാം സ്ഥാനത്തുമായി.

ആഗോളതലത്തില്‍ ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയത്തില്‍ മുന്‍നിര കണ്‍സള്‍ട്ടന്‍സികളില്‍ ഒന്നായി അംഗീകരിക്കപ്പെട്ട ബ്രാന്‍ഡ് ഫിനാന്‍സ് പ്രതിവര്‍ഷം 6,000-ത്തിലധികം ബ്രാന്‍ഡ് വിലയിരുത്തലുകളാണ് നടത്തുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!