മമതയെ ഒഴിവാക്കി പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ച് സോണിയാ ഗാന്ധി

Web Desk
1 Min Read

ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്നും 12 അംഗങ്ങളെ സസ്‌പെന്റ് ചെയ്ത സംഭവത്തില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ച് സോണിയാ ഗാന്ധി. എന്നാല്‍ യോഗത്തിലേക്ക് മമതാ ബാനര്‍ജിയെ ക്ഷണിച്ചില്ല.

city exchange

സോണിയ ഗാന്ധിയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്. എന്‍ സി പി, ഡി എം കെ, ശിവസേന, സി പി എം തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളെയാണ് സോണിയാ ഗാന്ധി യോഗത്തിലേക്ക് വിളിച്ചത്. ശരദ് പവാര്‍, സഞ്ജയ് റാവത്ത്, ടി ആര്‍ ബാലു, സീതാറാം യെച്ചൂരി, ഫാറൂഖ് അബ്ദുല്ല, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരും യോഗത്തിലുണ്ടായിരുന്നു.

എളമരം കരീം (സി പി എം), ബിനോയ് വിശ്വം (സി പി ഐ) എന്നിവരടക്കം 12 പ്രതിപക്ഷ എം പിമാര്‍ക്കാണ് സസ്പെന്‍ഷന്‍. കോണ്‍ഗ്രസിന്റെ ആറും തൃണമൂലിന്റെയും ശിവസേനയുടെയും രണ്ടു വീതവും എം പിമാര്‍ നടപടി നേരിട്ടവരിലുണ്ട്. രാജ്യസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേര്‍ക്കെതിരെ നടപടി വരുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!