ട്രാഫിക്ക് പിഴയുണ്ടോ; സന്തോഷ വാര്‍ത്തയുണ്ട്

Web Desk
0 Min Read

ദോഹ: അടുത്ത മൂന്നു മാസത്തിനുള്ളില്‍ ട്രാഫിക്ക് പിഴ അടക്കുമ്പോള്‍ 50 ശതമാനം കിഴിവ് ലഭിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് അറിയിച്ചു. ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന ട്രാഫിക്ക് ലംഘനങ്ങള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണിത്. ട്രാഫിക്ക് നിയമലംഘനങ്ങളുടെ തുക വര്‍ധിച്ചതിനെ തുടര്‍ന്നാണ് പുതിയ നടപടി. പിഴത്തുക മെട്രാഷ് 2 വഴി അടക്കാവുന്നതാണ്.

city exchange

സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഷഹ്വാനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടുത്ത വര്‍ഷം മുതല്‍ ട്രാഫിക്ക് നിയമലംഘനങ്ങള്‍ സംബന്ധിച്ച് കര്‍ശന നിയമ നടപടികള്‍ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!