ഖത്തര്‍ ശൂറാ കൗണ്‍സിലിന്റെ ആറു സമിതികളുടെയും അംഗങ്ങളെ അന്തിമമായി നിശ്ചയിച്ചു

Web Desk
4 Min Read

ദോഹ: ഖത്തര്‍ ശൂറാ കൗണ്‍സിലിന്റെ രണ്ടാം നിയമനിര്‍മാണ കാലയളവിലെ രണ്ടാം സാധാരണ സമ്മേളനത്തിന്റെ ഭാഗമായി തിങ്കളാഴ്ച ചേര്‍ന്ന രണ്ടാമത്തെ യോഗത്തില്‍ ആറു സമിതികളുടെയും അംഗത്വം അന്തിമമായി നിശ്ചയിച്ചു. കൗണ്‍സില്‍ സ്പീക്കര്‍ ഹസ്സന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിമിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

city exchange

കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ നാഇഫ് ബിന്‍ മുഹമ്മദ് അല്‍ മഹ്മൂദ് അജണ്ട അവതരിപ്പിച്ചുകൊണ്ടാണ് യോഗ നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് മുന്‍യോഗത്തിന്റെ മിനിറ്റ്‌സിന് കൗണ്‍സില്‍ അംഗീകാരം നല്‍കി.

ആദ്യയോഗത്തില്‍ സമിതികളുടെ അധ്യക്ഷന്മാരെ തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അംഗങ്ങളെ നിശ്ചയിച്ച് ആറു സമിതികളുടെയും രൂപീകരണം പൂര്‍ത്തിയാക്കിയത്. ഭരണഘടനയുടെ 94-ാം അനുച്ഛേദത്തിനും കൗണ്‍സിലിന്റെ ആഭ്യന്തര ചട്ടങ്ങളിലെ 25, 27 വകുപ്പുകള്‍ക്കും അനുസൃതമായാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ആറു സമിതികളും അധ്യക്ഷന്മാരും അംഗങ്ങളും

- Advertisement -
Ad image
  1. ആഭ്യന്തര-വിദേശകാര്യ സമിതി

യൂസുഫ് ബിന്‍ അലി അല്‍ ഖാത്തര്‍ അധ്യക്ഷനായ സമിതിയില്‍ യൂസുഫ് ബിന്‍ അഹമ്മദ് അല്‍ മദ്ഹാദി, മുഹമ്മദ് ബിന്‍ മുബാറക് അല്‍ മന്‍സൂരി, മുബാറക് ബിന്‍ സഈദ് അല്‍ ഖയാറിന്‍, ബദി ബിന്‍ അലി അല്‍ ബദി, നാസര്‍ ബിന്‍ സല്‍മിന്‍ അല്‍ സുവൈദി, അബ്ദുല്ല ബിന്‍ അലി അല്‍ സുലൈത്തി, അലി ബിന്‍ ശബീബ് അല്‍ അത്തിയ, സൗദ് ബിന്‍ ജാസിം അല്‍ ബുഐനൈന്‍, മുഹമ്മദ് ബിന്‍ മന്‍സൂര്‍ അല്‍ ശഹ്വാനി, മുഹമ്മദ് ബിന്‍ മുഫ്താഹ് അല്‍ മുഫ്താഹ്, അബ്ദുല്ല ബിന്‍ ജാബര്‍ അല്‍ ലെബ്ദ, താലിബ് ബിന്‍ മുഹമ്മദ് അല്‍ നാബിത്, ഡോ. മുന ബിന്‍ത് അബ്ദുറഹ്മാന്‍ അല്‍ മസ്ലമാനി എന്നിവര്‍ അംഗങ്ങളാണ്.

  1. സാമ്പത്തിക- ധനകാര്യ സമിതി

മുഹമ്മദ് ബിന്‍ യൂസുഫ് അല്‍ മാന അധ്യക്ഷനായ സമിതിയില്‍ മുഹമ്മദ് ബിന്‍ മഹ്ദി അല്‍ അഹ്ബാബി, സഅദ് ബിന്‍ അഹമ്മദ് അല്‍ മിസ്‌നദ്, അഹമ്മദ് ബിന്‍ ഹിത്മി അല്‍ ഹിത്മി, നാസര്‍ ബിന്‍ മുഹമ്മദ് അല്‍ നുഐമി, അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ തുര്‍ക്കി അല്‍ സുബൈഇ, ഈസ ബിന്‍ അഹമ്മദ് അല്‍ നസര്‍, ഹമദ് ബിന്‍ അബ്ദുല്ല അല്‍ മുല്ല, ഉമൈര്‍ അബ്ദുല്ല അല്‍ നുഐമി, മുഹമ്മദ് ബിന്‍ ഉമര്‍ അല്‍ മന്നാഇ എന്നിവര്‍ അംഗങ്ങളാണ്.

  1. ആരോഗ്യം, പൊതുസേവനങ്ങള്‍, പരിസ്ഥിതി സമിതി

അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ തുര്‍ക്കി അല്‍ സുബൈഇ അധ്യക്ഷനായ സമിതിയില്‍ ഡോ. അഹമ്മദ് ബിന്‍ ഹമദ് അല്‍ മുഹന്നദി, അലി ബിന്‍ സഈദ് അല്‍ ഹൗല്‍ അല്‍ മര്‍റി, നാസര്‍ ബിന്‍ മുഹ്‌സിന്‍ ബുക്ഷിഷ, ഡോ. ഹസ്സന്‍ ബിന്‍ ഈസ അല്‍ ഫദാല, മുഹമ്മദ് ബിന്‍ സൗദ് അല്‍ മസല്ലം, ഡോ. മുന ബിന്‍ത് അബ്ദുറഹ്മാന്‍ അല്‍ മസ്ലമാനി, ഡോ. മുഹമ്മദ് ബിന്‍ ബത്തി അല്‍ അബ്ദുല്ല, അലി ബിന്‍ അഹമ്മദ് അല്‍ കഅബി, മുഹമ്മദ് ബിന്‍ ഉമര്‍ അല്‍ മന്നാഇ എന്നിവര്‍ അംഗങ്ങളാണ്.

  1. വിദ്യാഭ്യാസം, സംസ്‌കാരം, കായികം, മാധ്യമം സമിതി

ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഒബൈദാന്‍ അധ്യക്ഷനായ സമിതിയില്‍ ഖാലിദ് ബിന്‍ ഗാനിം അല്‍ അലി, അബ്ദുറഹ്മാന്‍ ബിന്‍ യൂസുഫ് അല്‍ ഖുലൈഫി, സഅദ് ബിന്‍ അഹമ്മദ് അല്‍ മുഹന്നദി, ഡോ. ഖലീഫ ബിന്‍ ജാസിം അല്‍ കുവാരി, ഡോ. ഹസ്സന്‍ ബിന്‍ ഈസ അല്‍ ഫദാല, സഅദ് ബിന്‍ അഹമ്മദ് അല്‍ മിസ്‌നദ്, അമീന ബിന്‍ത് യൂസുഫ് അല്‍ ജൈദ, യൂസുഫ് ബിന്‍ അഹമ്മദ് അല്‍ സാദ, മുബാറക് ബിന്‍ മുഹമ്മദ് അല്‍ മത്തര്‍ അല്‍ കുവാരി, ഈസ ബിന്‍ അഹമ്മദ് അല്‍ നസര്‍, നാസര്‍ ബിന്‍ മുത്രിഫ് അല്‍ ഹുമൈദി എന്നിവര്‍ അംഗങ്ങളാണ്.

  1. സാമൂഹികകാര്യം, തൊഴില്‍, ഭവനനിര്‍മാണം സമിതി

ഡോ. സുല്‍ത്താന്‍ ബിന്‍ ഹസ്സന്‍ അല്‍ ദോസരി അധ്യക്ഷനായ സമിതിയില്‍ നാസര്‍ ബിന്‍ മുഹ്‌സിന്‍ ബുക്ഷിഷ, അഹമ്മദ് ബിന്‍ ഇബ്രാഹിം അല്‍ മല്‍ക്കി, ഖാലിദ് ബിന്‍ അബ്ബാസ് ബിന്‍ കമാല്‍ അല്‍ ഇമാദി, അമീന ബിന്‍ത് യൂസുഫ് അല്‍ ജൈദ, യൂസുഫ് ബിന്‍ അഹമ്മദ് അല്‍ സാദ, നാസര്‍ ബിന്‍ മുത്രിഫ് അല്‍ ഹുമൈദി, നാസര്‍ ബിന്‍ ഹസ്സന്‍ അല്‍ കുബൈസി, അലി ബിന്‍ അഹമ്മദ് അല്‍ കഅബി, ഉമൈര്‍ അബ്ദുല്ല അല്‍ നുഐമി എന്നിവര്‍ അംഗങ്ങളാണ്.

ജി സി സി- യൂറോപ്യന്‍ പാര്‍ലമെന്റ് സഹകരണം ചര്‍ച്ചയായി

യോഗത്തിന്റെ സമാപനത്തില്‍, വെള്ളിയാഴ്ച ബ്രസല്‍സില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് റോബര്‍ട്ട മെത്സോളയുമായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) പാര്‍ലമെന്റ് സ്പീക്കര്‍മാര്‍ നടത്തിയ രണ്ടാമത്തെ യോഗത്തില്‍ പങ്കെടുത്ത വിവരങ്ങള്‍ അല്‍ ഗാനിം കൗണ്‍സിലിനെ അറിയിച്ചു.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും സംവാദവും മധ്യസ്ഥതയും പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യം നടത്തുന്ന ശ്രമങ്ങള്‍ ജി സി സി യോഗത്തില്‍ വിശദീകരിച്ചതായി അദ്ദേഹം പറഞ്ഞു.

പരസ്പര ബഹുമാനത്തിലും പൊതുതാത്പര്യങ്ങളിലും അധിഷ്ഠിതമായ നീതിപൂര്‍വമായ ഗള്‍ഫ്- യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തം രൂപപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വതന്ത്ര വ്യാപാര കരാര്‍, ജി സി സി അംഗരാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യൂറോപ്യന്‍ യൂണിയനിലേക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കല്‍, ഊര്‍ജസുരക്ഷ, സമുദ്രഗതാഗത പാതകളുടെ സുരക്ഷ എന്നിവയും ചര്‍ച്ചയില്‍ ഉന്നയിച്ചതായി അല്‍ ഗാനിം വ്യക്തമാക്കി.

ഫലസ്തീന്‍ ജനതയ്‌ക്കെതിരായ ഇസ്രായേല്‍ ആക്രമണങ്ങളെയും മേഖലയിലെ വിവിധ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെയും അപലപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!