
ദോഹ: മാര്‍ക്ക് ആന്റ് സേവ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 21 ദിവസത്തെ ‘മെഗാ സെയില്‍’ പ്രഖ്യാപിച്ചു. ‘നാല് ശ്രദ്ധേയ വര്‍ഷങ്ങള്‍, ഒരുമിച്ചുള്ള യാത്ര’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 26 മുതലാണ് പ്രത്യേക വില്‍പ്പന ആരംഭിക്കുകയെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഖത്തര്‍, യു എ ഇ, ഒമാന്‍, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 26 സ്റ്റോറുകളിലും ഈ ഓഫറുകള്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് മികച്ച സമ്പാദ്യവും ഷോപ്പിംഗ് അനുഭവവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വാര്‍ഷിക മെഗാ സെയില്‍ ഒരുക്കിയിരിക്കുന്നത്.

നാലാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള മെഗാ സെയില്‍ പ്രമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക്സ് ഉള്‍പ്പെടെയുള്ള 1000ലധികം ഉത്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ കിഴിവും ലാഭവും നേടാന്‍ സാധിക്കും.

ഈജിപ്ത്, ചൈന, ടര്‍ക്കി, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് സെയിലില്‍ അണിനിരക്കുന്നത്. ഇതിനൊപ്പം ഖത്തറിന്റെ പ്രാദേശിക ഉത്പന്നങ്ങളും ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. പ്രമോഷന്റെ ഭാഗമായി ഗോള്‍ഡ് കോയിന് സ്വന്തമാക്കാനുള്ള സുവര്ണ്ണാവസരവുമുണ്ട്. ഇതിനുപുറമെ ഫ്രീ ട്രോളി, ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവയുംഉപഭോക്താക്കള്ക്ക് ലഭിക്കും.
ഓരോ വീക്കന്റിലും മികച്ച ഓഫറുകളോടൊപ്പം മിഡ്നൈറ്റ് പ്രമോഷനുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. മാനേജ്മെന്റ്പ്രതിനിധികള്‍ ചേര്‍ന്ന് വാര്‍ഷിക പ്രമോഷന്റെ ഭാഗമായുള്ള ഫ്ളാഗ് ഓഫും നടത്തി.
സല്‍വ സൈത്തൂണ് റെസ്റ്റോറന്റില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ റീജണല്‍ എച്ച് ആര് മാനേജര്‍ ജിഹാദ് ജമാല്‍, റീജണല്‍ ബൈയിങ്ങ് മാനേജര്‍ മൊഹ്സിന്‍ സി എച്ച്, റീജണല്‍ ഓപ്പറേഷന് മാനേജര്‍ ഷിഹാബ് തങ്ങള്‍, റീജണല്‍ മാര്‍ക്കറ്റിങ്ങ് മാനേജര്‍ റാഷിദ് പി കെ എന്നിവര്‍ പങ്കെടുത്തു.

